ഐപിഎല്‍ താരലേലം: 87 ഒഴിവുകളും 405 കളിക്കാരും

കൊച്ചി: കൊച്ചിയില്‍ ഡിസംബര്‍ 23ന് നടക്കുന്ന ഐപിഎല്‍ 2023 ലേലത്തിന്റെ പട്ടികയില്‍ 405 താരങ്ങള്‍ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയില്‍ നിന്ന് 369 കളിക്കാരെയാണ് 10 ടീമുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ലേലത്തില്‍ അവതരിപ്പിക്കുന്ന 369 കളിക്കാരോടൊപ്പം മുപ്പത്തിയാറ് കളിക്കാരെ കൂടി അധികമായി ഉള്‍പ്പെടുത്തണമെന്ന് ടീമുകള്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മൊത്തം 405 കളിക്കാരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി.

405 കളിക്കാരില്‍ 273 പേര്‍ ഇന്ത്യക്കാരും 132 പേര്‍ വിദേശ താരങ്ങളുമാണ്, ഇതില്‍ 4 കളിക്കാര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മൊത്തം ക്യാപ്ഡ് കളിക്കാര്‍ 119, അണ്‍ക്യാപ്പ്ഡ് കളിക്കാര്‍ 282, 4 അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന്. പരമാവധി 87 ഒഴിവുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. കൂടാതെ വിദേശ കളിക്കാര്‍ക്കായി 30 ഒഴിവുകളും.

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന ഇടംപിടിക്കുന്ന 19 വിദേശ കളിക്കാര്‍ക്ക് 2 കോടി രൂപയാണ് ഉയര്‍ന്ന കരുതല്‍ വില. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 11 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് മനീഷ് പാണ്ഡെയും മായങ്ക് അഗര്‍വാളും.