കൃഷി വകുപ്പിൽ ഡെപ്യൂട്ടേഷൻ/കരാർ നിയമനം

തിരുവനന്തപുരം: കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.

സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.

അതേസമയം, മലയാളം മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് മലയാളം മിഷൻ വെബ്‌സൈറ്റ് (www.mm.kerala.gov.in) സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 21നു വൈകിട്ട് നാല് മണി.