എസ്ബിഐ ബാങ്കിംഗ് സേവനം വാട്‌സ്ആപ്പ് വഴി

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സും മിനി സ്റ്റേറ്റ്മെന്റും പരിശോധിക്കാന്‍ ഇനി എസ്ബിഐ വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനം വഴി സാധിക്കും. എസ്ബിഐ അക്കൗണ്ടിന്റെ അവസാന 5 ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ വാട്സ്ആപ്പില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിന്റെ സഹായത്തോടെ അവരുടെ ബാങ്കിംഗ് സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എസ്ബിഐ വാട്ട്സ്ആപ്പ് സേവനത്തിനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന് പരിശോധിക്കാം.

എസ്ബിഐ വാട്ട്സ്ആപ്പ് സേവനത്തിനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

‘WAREG A/C No’ എന്ന് എഴുതി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് +917208933148 എന്ന നമ്ബറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിനുശേഷം, നിങ്ങളുടെ രജിസ്‌ട്രേഷന്‍ സ്ഥിരീകരിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു SMS ലഭിക്കും.

എസ്ബിഐ വാട്ട്സ്ആപ്പ് സേവനം എങ്ങനെ ഉപയോഗിക്കാം:

‘ഹലോ’ അല്ലെങ്കില്‍ ‘ഹായ്’ എന്ന് ടൈപ്പ് ചെയ്തുകൊണ്ട് +919022690226 എന്ന ഫോണ്‍ നമ്ബറിലേക്ക് ടെക്സ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ഈ സേവനത്തിനായി സൈന്‍ അപ്പ് ചെയ്തതിന് ശേഷം വാട്ട്സ്ആപ്പില്‍ ഇതിനകം ലഭിച്ച സന്ദേശത്തിന് മറുപടി നല്‍കുക.അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് ബാങ്കിംഗില്‍ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.നല്‍കിയിരിക്കുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞ അഞ്ച് ഇടപാടുകളുടെ ഒരു മിനി-സ്റ്റേറ്റ്മെന്റ് നിങ്ങള്‍ക്ക് ലഭിക്കും. എപ്പോള്‍ വേണമെങ്കിലും എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നത് നിര്‍ത്താം.