ആറ് മാസത്തിനകം ബിജെപി-ഷിന്‍ഡെ സര്‍ക്കാര്‍ വീഴും; തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് തേടി ബിജെപി – ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ഉദ്ദവ് താക്കറെക്കൊപ്പമുണ്ടായിരുന്ന ഒരു എം എല്‍ എ കൂടി ഇന്ന് ഷിന്‍ഡെ പക്ഷത്തേക്ക് കൂറ് മാറി.

അതേസമയം, അടുത്ത ആറ് മാസത്തിനിടെ ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഇടയുണ്ടെന്ന് എന്‍സിപി എം എല്‍ എമാരുടെ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടി എം എല്‍ എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘ഷിന്‍ഡെയോടൊപ്പം പോയ എം എല്‍ എമാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരെ തീരുമാനിച്ച് കഴിയുമ്‌ബോള്‍ അവിടെ എതിര്‍പ്പുണ്ടാകും. അത് സര്‍ക്കാര്‍ വീഴാനിടയാക്കും. അതിനാല്‍ പരമാവധി സമയം അവരവരുടെ മണ്ഡലങ്ങളില്‍ ഉണ്ടാകണം.’- പവാര്‍ പറഞ്ഞു.