കെഎസ്ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്തി ജിയോ ലക്ക്‌

Ksrtc

തിരുവനന്തപുരം: സ്ഥാനത്ത് 6.5 ലക്ഷം രൂപ ചെലവഴിച്ച് പത്ത് സി.എന്‍.ജി ബസുമായി കെ.എസ്.ആര്‍.ടി.സി. ആദ്യ ബസ് സര്‍വീസിന് തയ്യാറായിക്കഴിഞ്ഞു. പഴയ ഡീസല്‍ ബസിന്റെ എന്‍ജിന്‍ മാറ്റി സി.എന്‍.ജി എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു. പുതിയ സിഎന്‍ജി ബസ് വാങ്ങാന്‍ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഉള്‍പ്പെടെ 65 ലക്ഷം രൂപ വേണമായിരുന്നു. എന്നാല്‍, അതിന്റെ പത്തിലൊന്നു ചെലവിലാണ് ഡല്‍ഹിയിലെ `ജിയോ ലക്ക് ‘ എന്ന സ്ഥാപനം, ഡീസല്‍ ബസിനെ സി.എന്‍.ജി ബസാക്കിയത്.

അതേസമയം, പുതിയ ബസ് പരീക്ഷണ ഓട്ടത്തിനായി തിരുവനന്തപുരത്ത് എത്തിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസിനുള്ള റൂട്ടുകള്‍ നിശ്ചയിക്കും. വൈകാതെ 100 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലോട്ട് മാറ്റാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.