സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി; വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ സ്‌കൂളിലേക്ക് വരണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ ആദ്യ ആഴ്ചകളിൽ ലളിതമായ തരത്തിലുള്ള ക്ലാസുകൾ മാത്രമായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

പല അധ്യാപകരും ഇനിയും വാക്സിൻ എടുത്തിട്ടില്ല. കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത അധ്യാപകർ സ്‌കൂളുകളിൽ ക്ലാസ് എടുക്കുവാൻ വരണമെന്നില്ല. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധ്യാന്യം നൽകുകയെന്നും അദ്ദേഹം വിശദമാക്കി. നവംബർ ഒന്നു മുതലാണ് സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നത്.

ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്നു മുതൽ ആരംഭിക്കുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.