എടിഎം വഴിയുളള പണമിടപാടുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: എടിഎം വഴിയുളള പണമിടപാടുകള്‍ക്കും അല്ലാതെയുളള സേവനങ്ങള്‍ക്കും ബാങ്കുകള്‍ ചുമത്തുന്ന ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ട ചാര്‍ജ് പുതുക്കിയത് 2014 ഓഗസ്റ്റിലും.

ഒരു ഇടപാടിന് ഈടാക്കുന്ന നിരക്ക് 15ല്‍ നിന്ന് 17 രൂപയായി ഉയരും.ഒരു ഇടപാടിന് ബാങ്ക് എടിഎം സേവന ദാതാക്കള്‍ക്ക് നല്‍കുന്ന ഫീസാണിത്.പണഇടപാടുകളല്ലാത്തവയ്ക്ക് അഞ്ചില്‍ നിന്ന് ആറ് രൂപയാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ബാങ്ക് ഇടപാടുകാരന് സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അഞ്ച് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകളാണ് സൗജന്യമായി നടത്താന്‍ സാധിക്കും.

ഇതിന് ശേഷമുള്ളവയ്ക്ക് മാത്രമേ പൈസ ഈടാക്കു. ഇതും ഇനി ഉയരുമെന്നുറപ്പാണ്. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്ന് ഇടപാടുകള്‍ സൗജന്യമാണ് നോണ്‍ മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം അഞ്ചാണ്.2022 ജനുവരി ഒന്നുമുതലാണ് ഈ വര്‍ദ്ധന നിലവില്‍ വരിക.