പത്തനംതിട്ട: മോഹൻലാലിന്റെ 64-ാം ജന്മദിനത്തിന് ലാൽ കെയേർസ് കുവൈത്തിന്റെ ചാരിറ്റി തുക ലാൽ കെയേർസ്സ് കുവൈത്ത് ട്രഷറർ അനീഷ് നായർ നന്ദനയുടെ വീട്ടിലെത്തി കൈമാറി. പ്രസ്തുത ചടങ്ങിൽ നാരങ്ങാനം ഗവ: ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ പിള്ള, സുനിൽകുമാർ ,ബ്ലോക്ക് റിസോഴ്‌സ് സെന്റർ കോർഡിനേറ്റർ ഷിഹാബുദീൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രിയ പി നായർ, സബിത ബാലൻ, ഉഷാകുമാരി, സജിനി, സുബി എന്നിവർ പങ്കെടുത്ത് ലാൽ കെയേർസ്സിനോടുള്ള നന്ദി രേഖപ്പെടുത്തുകയും ജന്മദിനാശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.
ജന്മനാ അരക്ക് താഴെ തളർന്ന്, ചലനശേഷി നഷ്ടപ്പെട്ട നന്ദന ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. നാരങ്ങാനം മഠത്തുംപടി കുറിയനേത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മനോജിന്റെ മകളാണ് നന്ദന. ഹൃദ്രോഗ ബാധയെ തുടർന്ന് ദീർഘകാലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു മനോജ്. കുടുംബത്തെ സഹായിക്കുവാൻ താത്പര്യമുള്ളവർ ലാൽകെയേർസ്സ് ചാരിറ്റി കോഡിനേറ്ററുമായി ബന്ധപ്പെടുക.

