ന്യൂഡൽഹി: 2019 മുതൽ നിലവിലില്ലാത്ത ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന തരത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ നിലപാട്.
പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഭാരിച്ച തീരുവ ചുമത്തിയതിനാൽ 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം നിർത്തിവച്ചിരിക്കുകയാണെന്ന് ദാർ പറഞ്ഞു. പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തിയത്.
കശ്മീർ ബസ് സർവീസും അതിർത്തി കടന്നുള്ള വ്യാപാരവും ഇന്ത്യ നിർത്തിവെച്ചതായും പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. മാർച്ചിൽ ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാനിലെ വ്യവസായ സമൂഹത്തിന് ആഗ്രഹം ഉണ്ടെന്ന് ഇഷാഖ് ദാർ വ്യക്തമാക്കിയിരുന്നു.

