Technology (Page 6)

മെസേജ് കണ്ടതായി മറ്റൊരാളെ അറിയിക്കാതെ ഇൻസ്റ്റാഗ്രാമിൽ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാം. ഇതിനുള്ള വഴി ഇൻസ്റ്റഗ്രാം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാം.

ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീൻ’ കാണില്ല. പക്ഷേ വീണ്ടും ഇന്റർനെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോൾ സീൻ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലിൽ ടാപ് ചെയ്യണം. പ്രൈവസി ആൻഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷൻ ഓണാക്കണം.

സീൻ ഐക്കൺ ട്രിഗർ ചെയ്യാതെ തന്നെ ഡിഎം വായിക്കാൻ റെസ്ട്രിക്റ്റ് ഫീച്ചറും സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈൽ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക. ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്കു മാറ്റപ്പെടും. ഇത് ഓൺലൈൻ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകയും ഡിഎം വായിക്കുകയും ചെയ്യുകയും ചെയ്യാം.

ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി-4ഒ എന്ന പേരിലാണ് പുതിയ അപ്‌ഡേഷൻ. തിങ്കളാഴ്ചയാണ് പുതിയ എഐ മോഡൽ ഓപ്പൺ എഐ അവതരിപ്പിച്ചത്. ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ് ഒ എന്നത്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രൊസസ് ചെയ്യാൻ കഴിവുള്ള എഐ മോഡലാണിതെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. ജിപിടി 4 ൽ ലഭ്യമായ മുൻനിര കഴിവുകൾ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവർക്കും ലഭിക്കും.

പുതിയ മോഡലിന്റെ സവിശേഷത ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ്. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടൽ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നൽകിയാൽ അതിലെ കുറിപ്പുകൾ തർജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാനും നിർദേശങ്ങൾ തേടാനുമെല്ലാം ഇതിലൂടെ കഴിയുന്നതാണ്. സമാനമായ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാൻ കഴിയും.

ചാറ്റ് ജിപിടിയ്ക്ക് നമ്മളെ കണ്ടുകൊണ്ട് സംസാരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. തത്സമയ വീഡിയോയിലൂടെ കാണുന്നത് തിരിച്ചറിയാനും വിശകലനം ചെയ്യാനും ജിപിടി 4ഒയ്ക്ക് സാധിക്കും.

പുതിയ ഇയർബഡ്‌സ് അവതരിപ്പിച്ച് മോട്ടറോള. ഒറ്റ തവണ ചാർജ് ചെയ്തുകൊണ്ട് ഇയർബഡുകൾക്ക് 8 മണിക്കൂർ വരെയും കെയ്സ് ബാറ്ററി ബാക്കപ്പിൽ 42 മണിക്കൂർ വരെയും ചാർജ് നിൽക്കുന്ന പുതിയ മോട്ടോ ബഡ്സാണ് അവതരിപ്പിച്ചിരിക്കുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ ബാക്കപ്പ് നൽകുന്ന ഫാസ്റ്റ് ചാർജിംഗ് മോട്ടോ ബഡ്സ് പ്ലസ് ഇയർബഡ്‌സുകൾക്കുണ്ട്. മോട്ടോ ബഡ്സ് പ്ലസിന് വയർലെസ് ചാർജ്ജിങ്ങുമുണ്ട്.

മെയ് 15ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്‌ളിപ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിൽ ഇയർബട്‌സ് വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് വിലയായ 9999 രൂപ, 4999 രൂപ എന്നീ വിലയിൽ ഇവ ലഭ്യമാകും. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 7999 രൂപ, 3999 രൂപ എന്നീ വിലയിലും ലഭിക്കുന്നതാണ്. ഡോൾബി അറ്റ്മോസ്, ഡോൾബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാൻസലേഷനും 3.3കെഹേർട്‌സ് വരെ അൾട്രാവൈഡ് നോയ്സ് ക്യാൻസലേഷൻ ഫ്രീക്വൻസി റേഞ്ചും, ആംബിയന്റ് നോയ്സ്, വാട്ടർ റിപ്പല്ലന്റ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

സ്റ്റാർലൈറ്റ് ബ്ലൂ, ഗ്ലേസിയർ ബ്ലൂ, കോറൽ പീച്ച് തുടങ്ങിയ നിറങ്ങളിൽ ഇവ ലഭിക്കും.

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എംആർഎൽ അർബൻ ട്രാൻസ്‌പോർട്ട് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ഗോകുൽ ടി.ജി, എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ.എം.ബി.ശ്യാമന്ദഭദ്രൻ,സെക്രട്ടറി കെ.കെ..ഇബ്രാഹിം കുട്ടി സൈമൺ ഇടപ്പള്ളി, OneDi സ്മാർട്ട് മൊബിലിറ്റി സി.ഇ.ഓ നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവ്വീസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ. കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷ യാത്രക്കായുള്ള നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി സ്വീകരിക്കുമെന്നാതാണ പ്രധാന ആകർഷണം. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ഫീഡർ ഓട്ടോയുടെ പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്.

യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഫീഡർ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പെയ്‌മെന്റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, OneDi സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളിൽ പലരും ഇന്ന് ഗെയിം അഡിക്ടാണ്. ഒരു ഘട്ടം കഴിഞ്ഞാൽ, ഗെയിം കളിക്കേണ്ട’ എന്നു നിർദേശിക്കുന്നതോടെ പല കുട്ടികളും അക്രമാസക്തരാകുന്നു. ഇതിനുള്ള ഒരു പരിഹാരമാണ് കേരളാ പോലീസ് മുന്നോട്ടുവെയ്ക്കുന്നത്. ചിരി ഹെല്പ് ലൈനിലൂടെ, പോലീസ് ഇടപെട്ട് ഇത്തരം കുട്ടികൾക്ക് കൗൺസലിങ്ങും ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സേവനവും നൽകി വരികയാണ്.

ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും ഗെയിമുകളുടെ അഡിക്റ്റ് ആകുകയും ഇത്തരം ഘട്ടത്തിൽ എത്തിച്ചേരുന്നതും. അത്യാധുനിക സൗകര്യങ്ങളും വളരെ വേഗതയുമുള്ള മൊബൈൽ ഫോണുകളാണ് ഇത്തരക്കാരുടെ കൈവശമുള്ളത്. ഇത്തരം കുടുംബങ്ങളിൽ മുഴുവൻ സമയ വൈഫൈയും ലഭ്യമാകുന്നതോടെ കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പമായി. കുട്ടികൾ ഏറെ സമയവും ജോലിക്കാരുടെയോ മാതാപിതാക്കളുടെ അച്ഛനമ്മമാരുടെയോ നിയന്ത്രണത്തിലാകും. കുട്ടികളെ കർശനമായി നിയന്ത്രിക്കാൻ ഇവർക്കു കഴിയാറില്ല. ഓൺലൈൻ സാങ്കേതികപരിജ്ഞാനത്തിലും ഇവർ വളരെ പിന്നോക്കം നിൽക്കുന്നത് മുതലെടുത്ത് കുട്ടികൾ മണിക്കൂറുകളോളം ഓൺലൈനിൽ ചിലവഴിക്കുന്നു.

മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാനോ സംസാരിക്കാനോ മടി കാണിക്കുകയും മറ്റൊരു മായിക ലോകത്തിൽ കുട്ടികളുടെ പ്രവർത്തനം ചുരുങ്ങുമ്പോഴാണ് കുട്ടികൾ അപകടത്തിലാണെന്ന് രക്ഷിതാക്കൾ അറിയുന്നതുതന്നെ. അപ്പോഴത്തേക്കും ഒരുപാട് താമസിച്ചിരിക്കും. ഈ ഘട്ടത്തിൽ വിലക്ക് ഏർപ്പെടുത്തുമ്പോൾ കുട്ടികളുടെ പ്രതികരണം വളരെ നെഗറ്റീവ് ആയിരിക്കും. വീട്ടിലെ സാധനങ്ങൾ തല്ലിത്തകർക്കുക, അസഭ്യം പറയുക, ആത്മഹത്യാ ഭീഷണി മുഴക്കുക തുടങ്ങി അച്ഛനമ്മമാരെയും സഹോദരങ്ങളെയും ആക്രമിക്കാൻ മുതിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ 9497900200 എന്ന നമ്പറിൽ വിളിക്കാം.

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന. 16 കേസ്സുകളാണ് പരിശോധനയെ തുടർന്ന് രജിസ്റ്റർ ചെയ്തിരിരിക്കുന്നത്.

സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.

തിരുവനന്തപുരം: സ്പാം ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമെല്ലാം പരസ്യം ചെയ്യുന്ന ചില നിക്ഷേപ അവസരങ്ങൾ നമ്മൾ കാണാറില്ലേ. നിക്ഷേപ/വ്യാപാര സ്‌കീമുകളിൽ ചേരുന്നത് വഴി ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും, എന്നാൽ നിക്ഷേപകരുടെ ഫണ്ടുകൾ പൂർണ്ണമായും കൈക്കലാക്കി അവരെ വഞ്ചിക്കുകയും ചെയ്യുന്ന തട്ടിപ്പുകൾ ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.

ഓഹരികൾ വ്യാപാരം ചെയ്യുന്നതിനും വൻ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ വാട്‌സാപ്പിലൂടെയും ടെലിഗ്രാമിലൂടെയുമെല്ലാം നൽകുന്ന ട്രേഡിംഗ് ആപ്ലിക്കേഷനുകൾ കഴിവതും ഡൗൺലോഡ് ചെയ്യാതിരിക്കുക. കൂടാതെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനി പോളിസികൾ സൂക്ഷ്മതയോടെ വായിക്കുകയും വേണം. സൈബർ തട്ടിപ്പുകൾ അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിങ്ങൾ ഇരയായിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർ-ക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യുക.

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. RBI യുടെ പേരിൽ വ്യാജ ഫണ്ട് റിലീസ് ഓഫറുകൾ / ഇമെയിലുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതര് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പൊതുജനങ്ങൾക്കായി ആർബിഐ ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ല. ഫണ്ടുകളുടെ വിതരണത്തെക്കുറിച്ച് അല്ലെങ്കിൽ ലോട്ടറി നേടിയതായി അറിയിച്ചുകൊണ്ട് ആശയവിനിമയം നടത്താൻ RBI നേരിട്ട് ഏതെങ്കിലും എസ്എംഎസ് അല്ലെങ്കിൽ കത്ത് അല്ലെങ്കിൽ ഇമെയിൽ അയയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു.

https://rbi.org.in/ ആണ് RBI ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകൾ വഴി തെറ്റിക്കപ്പെടാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

വൈദ്യുതി ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്‌ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്‌ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്‌സൈറ്റ് ലിങ്ക് (wss.kseb.in) തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.

കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. www.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈൽ പെയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണ്.
ബിൽ പെയ്‌മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്‌.

ഇന്ത്യയിൽ ഉടൻ തന്നെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഐക്യൂഒഒ. ഫോൺ വിപണിയിൽ അവതരിപ്പിക്കുക മെയ് 16നാണ്. 13,240 രൂപ മുതൽ 16,700 രൂപ വരെയാണ് ഈ സ്മാർട്ട് ഫോണിന് പ്രതീക്ഷിക്കുന്ന വില. Qualcomm Snapdragon 6 Gen 1 ചിപ്സെറ്റാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 4GB+128GB, 6GB+128GB, 8GB+128GB എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളിൽ ഫോൺ അവതരിപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരം.

6.72 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഡിസ്പ്ലേ, 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 1,000 നിറ്റ്സിന്റെ പരമാവധി തെളിച്ചം തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ടാകും. 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണുള്ളത്. 6,000mAh ബാറ്ററിയും ഫോണിലുണ്ട്. 44W ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്.

ഡ്യൂറബിലിറ്റിക്കായി IP64 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ്, തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1 തുടങ്ങിയവയും ഫോണിന്റെ സവിശേഷതകളാണ്.