റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ; മുന്നറിയിപ്പ്

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. RBI യുടെ പേരിൽ വ്യാജ ഫണ്ട് റിലീസ് ഓഫറുകൾ / ഇമെയിലുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതര് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പൊതുജനങ്ങൾക്കായി ആർബിഐ ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ല. ഫണ്ടുകളുടെ വിതരണത്തെക്കുറിച്ച് അല്ലെങ്കിൽ ലോട്ടറി നേടിയതായി അറിയിച്ചുകൊണ്ട് ആശയവിനിമയം നടത്താൻ RBI നേരിട്ട് ഏതെങ്കിലും എസ്എംഎസ് അല്ലെങ്കിൽ കത്ത് അല്ലെങ്കിൽ ഇമെയിൽ അയയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു.

https://rbi.org.in/ ആണ് RBI ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകൾ വഴി തെറ്റിക്കപ്പെടാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.