യുഎസ് മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ ഉദ്യോഗസ്ഥരമടക്കമുള്ളവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത് യു എസ് ഭരണകൂടമെന്ന് എലോണ്‍ മസ്‌ക്. 2.5 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ .റഷ്യന്‍ ബന്ധമുള്ളതും ചൈനീസ് ബന്ധമുള്ളതുമായ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യു എസ് ഭരണകൂടം.ഇതിന്റെ ആദ്യപടിയാണ് ട്വിറ്റെര്‍ പോലുള്ള സാമൂഹിക്കുക മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള സമ്മര്‍ദം ചെലുത്തല്‍.സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ട്വിറ്റെര്‍ സസ്പെന്‍ഡ് ചെയ്തത്. യു എസ് ,കനേഡിയന്‍ മാധ്യമപ്രവര്‍ത്തകര്‍ ,കൊവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകള്‍ , രണ്ടോ അതിലധികമോ ചൈനീസ് രാഷ്ട്രീയ / നയതന്ത്ര അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന ആളുകളുടെ അക്കൗണ്ടുകള്‍ എന്നിവയെല്ലാം സസ്പെന്‍ഡ് ചെയ്ത അക്കൗണ്ടുകളുടെ കൂട്ടത്തില്‍ പെടുന്നു.

