ഗൂഗിളിനെതിരെ ഇന്ത്യന്‍ ട്രൈബ്യൂണലിന്റെ ചുവപ്പ് കൊടി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് 2022 ഒക്ടോബറില്‍ കോടികള്‍ പിഴ ചുമത്തിയതിനെതിരെയാണ് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗൂഗിള്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, ഗൂഗിള്‍ നല്‍കിയ അപ്പീല്‍ ഇന്ത്യന്‍ ട്രൈബ്യൂണല്‍ നിരസിക്കുകയായിരുന്നു.
ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ തുടങ്ങിയ വിപണികളില്‍ ഗൂഗിള്‍ തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1,337 കോടി രൂപ പിഴ ചുമത്തിയത്. അപ്പീല്‍ നിരസിച്ചതോടെ, പിഴയുടെ 10 ശതമാനം ഉടന്‍ തന്നെ കെട്ടിവയ്ക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗങ്ങള്‍ക്ക് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കണമെന്നും, അവര്‍ക്ക് ഇഷ്ടമുള്ള സെര്‍ച്ച് ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാകണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

