മ്യൂസിക് സ്ട്രീംമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്ബനി തയ്യാറെടുക്കുന്നത്.
ഒക്ടോബറില്‍ സ്പോട്ടിഫൈ 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സ്പോട്ടിഫൈക്ക് ഏകദേശം 9800 ജീവനക്കാരുണ്ട്. മുമ്ബത്തേതിനേക്കാള്‍ കമ്ബനിക്ക് പരസ്യ വരുമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ വിവിധ ടെക് കമ്ബനികള്‍ ഇപ്പോള്‍ സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് കാലത്ത് വന്‍ തോതിലാണ് വിവിധ കമ്ബനികള്‍ തൊഴിലാളികളെ നിയമിച്ചിരുന്നത്.
ആഗോളതലത്തില്‍ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിളും നേരത്തെ രംഗത്തെത്തിയിരുന്നു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദമാണ് പിരിച്ചുവിടലിന് കാരണം. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനമുണ്ടായത്. സാമ്ബത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ മെറ്റാ, ട്വിറ്റര്‍ തുടങ്ങിയ മറ്റ് കമ്ബനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

