വര്‍ഷങ്ങളോളം ഒരേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ദമ്പതിമാരെ ഒരുമിച്ച് പിരിച്ചുവിട്ട് ഗൂഗിള്‍

പത്ത് വര്‍ഷത്തോളമായി ഒരേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ദമ്പതിമാരെ ഒരുമിച്ച് പിരിച്ചുവിട്ട് ഗൂഗിള്‍. ഇവര്‍ കുട്ടിയെ വളര്‍ത്തുന്നതിന് പാരന്റല്‍ ലീവിന് അപേക്ഷിച്ചിരിക്കെയാണ് കമ്ബനിയുടെ നടപടി.

കഴിഞ്ഞ ആറ് വര്‍ഷമായി ദമ്ബതികളില്‍ യുവതി കമ്ബനിയ്ക്കായി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് രണ്ട് വര്‍ഷമായി ഗൂഗിളില്‍ ജോലിനോക്കുന്നു.

ഈയടുത്ത് 12000 പേരെ പുറത്താക്കിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഞെട്ടിക്കുന്ന ഈ നടപടിയും. അധികമായി ആളുകളെ ജോലിക്കെടുത്തത് കൂട്ട പിരിച്ചുവിടലിന് ഇപ്പോള്‍ ഒരുകാരണമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വാര്‍ത്തയോട് പ്രതികരിച്ചു.