ഇന്‍സ്റ്റഗ്രാമിലെ ‘ക്വയറ്റ് മോഡ്’; അറിയാം

ഇന്‍സ്റ്റഗ്രാം സൈറ്റില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ക്വയറ്റ് മോഡ്. ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ആക്ടിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവ് ആകും. ഇന്‍ബോക്സിലൂടെ ആരെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ക്വയറ്റ് മോഡിലാണെന്ന് അവര്‍ക്ക് ഓട്ടമാറ്റിക്ക് ആയി റിപ്ലൈ അയയ്ക്കാനും സംവിധാനത്തിലൂടെ സാധിക്കും.

ഇനി ക്വയറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ തന്നെയും അത്രയും നാള്‍ അക്കൗണ്ടിലെന്താണ് നടന്നതെന്ന് അറിയാതെ ഇരിക്കില്ല, അതിനുള്ള വഴിയും കമ്ബനി കണ്ടിട്ടുണ്ട്. ഫീച്ചര്‍ ഓഫ് ആക്കിയാല്‍ അത്രയും നാള്‍ നടന്ന ആക്ടിവിറ്റികളുടെയെല്ലാം സംഗ്രഹം ഇന്‍സ്റ്റഗ്രാം ക്വിക്ക് നോട്ടിഫിക്കേഷനുകളായി അയയ്ക്കും.

നിലവില്‍ യുഎസ്,യുകെ,ഓസ്ട്രേലിയ,കാനഡ,ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ എല്ലാ രാജ്യങ്ങളിലും ഫീച്ചര്‍ കിട്ടിത്തുടങ്ങും.