ഡല്‍ഹി: ഇന്ത്യയില്‍ 36 ലക്ഷം അക്കൗണ്ടുകള്‍ റദ്ദ് ചെയ്തതായി വാട്സാപ്പ്. ലോകമെമ്ബാടും വാട്‌സപിന് രണ്ട് ബില്ല്യണില്‍ അധികം ഉപഭോക്താക്കളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലാണ് ഉള്ളത്. 2021 ഫെബ്രുവരിയില്‍ പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യയില്‍ 53 കോടിയിലധികം പേര്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്.
2022 ഡിസംബറില്‍ മെറ്റ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം അതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ 2021-ലെ ഐടി ചട്ടപ്രകാരം മെറ്റയില്‍ ഡിജിറ്റല്‍ പ്ലാറ്റഫോമുകള്‍ അവര്‍ക്ക ലഭിച്ച പരാതികള്‍, പ്രശ്‌ന പരിഹാരം കണ്ടതിന്റെ കണക്കുകള്‍ എന്നിവ പ്രസിദ്ധീകരിക്കണമെന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

