ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്ബനി ഇപ്പോള്‍. ഉപയോക്താക്കളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായിരിക്കുകയാണ് ഇന്ത്യ. സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്.
2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്‌ബോള്‍ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഒരു ദിവസം വെബ്‌സൈറ്റ് മുഖാന്തരമോ, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തരമോ ആണ് ഉപയോക്താക്കള്‍ ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നത്.

