വാട്‌സ്ആപ്പിന്റെ ഏറ്റവും പ്രധാന ഫീച്ചറായ സ്റ്റാറ്റസ് അപ്ഡേഷനിലാണ് ഇത്തവണ കമ്പനിയുടെ പരിഷ്‌കാരങ്ങള്‍. സ്റ്റാറ്റസില്‍ വരുത്തിയ മാറ്റംകൊണ്ട് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉപഭോക്താവിന് ഇനി കഴിയും.
പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ ആണ് ഏറ്റവും പ്രധാന ഫീച്ചര്‍. നമ്മുടെ സ്റ്റാറ്റസ് നിശ്ചിത ആളുകളിലേക്ക് മാത്രം എത്തിക്കാനുളള ക്രമീകരണങ്ങള്‍ ഇതിലൂടെ സാദ്ധ്യമാകുന്നു. അങ്ങനെ ഫീച്ചര്‍ ഇനി എല്ലാവരും കാണുമോ എന്ന ആശങ്ക വേണ്ട. എന്നാല്‍ നിങ്ങളുടെ മനസിലെ ആശയം സ്റ്റാറ്റസായി പങ്കിടുകയുമാകാം. ഇതിനായി തിരഞ്ഞെടുത്ത് സേവ് ചെയ്തവര്‍ക്ക് മാത്രമേ സ്റ്റാറ്റസ് ദൃശ്യമാകൂ.
മുപ്പത് സെക്കന്റ് സമയം ദൈര്‍ഘ്യം വരുന്ന വോയിസ് മെസേജ് സ്റ്റാറ്റസായി സേവ് ചെയ്യാവുന്ന ഓപ്ഷനാണ് അടുത്ത ഫീച്ചര്‍ അപ്‌ഡേറ്റ്. എട്ടോളം ഇമോജികള്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് അതിവേഗം പ്രതികരിക്കാനും സാധിക്കും. ഫീച്ചര്‍ ഇമോജി കഴിഞ്ഞ വര്‍ഷം ഗ്രൂപ്പുകളിലും സ്വകാര്യവുമായ ചാറ്റുകളില്‍ തുടങ്ങിയിരുന്നു ഇവയിനി സ്റ്റാറ്റസിലും ലഭ്യമാക്കും. ടെക്സ്റ്റ് ആയോ ഇമോജി ആയോ വോയിസ് മെസേജ് ആയോ സ്റ്റിക്കറായോ എല്ലാം സ്റ്റാറ്റസിനോട് പ്രതികരിക്കാം. സ്റ്റാറ്റസ് പ്രൊഫൈല്‍ റിംഗുകളാണ് മറ്റൊരു ഫീച്ചര്‍. ഒരാള്‍ പുതിയ സ്റ്റാറ്റസിട്ടാല്‍ അയാളുടെ പേരിന് ചുറ്റും ഒരു മോതിരാകൃതിയില്‍ തിളങ്ങുന്നത് കാണാം. ഇത് ചാറ്റിലോ കോണ്ടാക്ട് പരിശോധിക്കുമ്‌ബോഴോ കാണാം. വരുന്ന ആഴ്ചകളില്‍ത്തന്നെ ഈ ഫീച്ചറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് കമ്ബനി അറിയിക്കുന്നത്.

