ദി എലിഫന്റ് വിസ്പറേഴ്‌സിലെ സംവിധായികയേയും താരങ്ങളെയും ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്‌

മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്‌സിലെ സംവിധായികയേയും താരങ്ങളെയും ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്.

ചിത്രത്തിന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെള്ളിക്കും അവരുടെ പേര് പതിപ്പിച്ച തന്റെ 7-ാം നമ്ബര്‍ ജഴ്സി ടീം ക്യാപ്റ്റന്‍ എംഎസ് ധോണി സമ്മാനിച്ചു. ‘സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍’ എന്ന കുറിപ്പോടെയാണ് ഓസ്‌കര്‍ ജേതാക്കളുടെ സന്ദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പര്‍ കിംങ്സ് ടീം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചത്.

തന്റെ മകള്‍ സിവയേയും ധോണി പരിചയപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന ഓസ്‌കര്‍ പുരസ്‌കാരവും ധോണി കൈകളിലെടുത്തു പിടിച്ചു. ആനകളുടെ സംരക്ഷണത്തിനായി മുതുമല സങ്കേതത്തിന് ചെന്നൈ സൂപ്പര്‍ കിംങ്സ് ടീം നല്‍കുന്ന സംഭാവനയും ചടങ്ങില്‍ ധോണി കൈമാറി.