Sports (Page 27)

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ടോസ് നേടി തുടക്കമായി. മലയാളി താരം മിന്നു മണിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.

ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്പരയാണിത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. 13 തവണ ബംഗ്ലാദേശുമായി ഏറ്റുമുട്ടിയ ഇന്ത്യൻ വനിതാ ടീം 11 തവണയും വിജയിച്ചിരുന്നു. 2 തവണ മാത്രമാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയിൽ നിന്ന് പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കും. ചൈനയിലെ ഗാങ്ചോയില്‍ സെപ്റ്റംബര്‍ 23ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന ഏഷ്യൻ ഗെയിംസിലാണ് ചരിത്രം കുറിക്കാൻ ഇന്ത്യൻ ടീം എത്തുന്നത്.

ഇത് ആദ്യമായാണ് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ ക്രിക്കറ്റ് ടീമിനെ ഇന്ത്യ അയക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ പുരുഷ വിഭാഗത്തില്‍ രണ്ടാം നിരയെ ആകും ഇന്ത്യ അണിനിരത്തുക. വനിത വിഭാഗത്തില്‍ നിന്ന് ഏറ്റവും മികച്ച ഇലവൻ തന്നെയാകും ഇറങ്ങുക.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിക്കെതിരെ ഇഷാന്ത് ശർമ്മ രംഗത്ത്. ക്യാപ്റ്റന്‍ കൂള്‍ എന്നാണ് സഹതാരങ്ങളും ആരാധകരുമെല്ലാം ധോണിയെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ക്യാപ്റ്റൻ അത്ര കൂൾ അല്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ഇഷാന്ത് ശർമ്മ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇഷാന്ത് ശർമ്മ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘മഹി ഭായിക്ക് ഒട്ടേറെ കഴിവുകളുണ്ട്.

എന്നാല്‍ ശാന്തത അതിലൊന്നല്ല. അദേഹം ചിലപ്പോഴൊക്കെ മൈതാനത്ത് മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഐപിഎല്ലിലായാലും ഇന്ത്യന്‍ ടീമിലായാലും ധോണിയുടെ ചുറ്റിലും എപ്പോഴും ആരെങ്കിലുമൊക്കെ കാണും. ഗ്രാമത്തിലിരിക്കുന്ന അന്തരീക്ഷമാണ് ഇത് തരിക, മരങ്ങള്‍ ഇല്ലായെന്ന് മാത്രമേയുള്ളൂ. എന്നാല്‍ അത്യപൂർവമായേ ധോണി ചൂടാവാറുള്ളൂ.’ എന്നാണ് ഇഷാന്ത് ശർമ്മ പറഞ്ഞിരിക്കുന്നത്.

വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റിന്‍റെ പ്രചാരണത്തിൽ ഇടം നേടി കേരളവും. കേരളത്തിന്റെ ചുണ്ടന്‍ വള്ളങ്ങളില്‍ വിംബിള്‍ഡണ്‍ താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്‍റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷൻ. കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും കൈവന്നിരിക്കുകയാണ്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 മത്സരത്തിൽ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത് മലയാളി താരമായ സഞ്ജു സാംസൺ മൈതാനത്ത് കളിക്കുന്നത് കാണാനാണ്. 15 അംഗ സ്‌ക്വഡിൽ നിലവിൽ അഞ്ചാം നമ്പറിലേക്ക് മാത്രമേ ഒരു ബാറ്റർക്ക് കടന്നുകൂടാന്‍ കഴിയൂ. എന്നാൽ ആ അഞ്ചാം നമ്പറിലേക്ക് സഞ്ജു എത്തണമെങ്കിൽ വലിയ താരപ്പോര് തന്നെ മറികടക്കണം.

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി സഞ്ജുവിന് ടീമിൽ ഇടംപിടിക്കണമെങ്കില്‍ ശിവം ദുബെ, തിലക് വർമ്മ എന്നീ മധ്യനിര താരങ്ങളെ മറികടക്കണം. ഏകദിന ലോകകപ്പ് കളിക്കണമെന്ന ആഗ്രഹം തിലകും ദുബെയും മുൻപ് പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വയസുകാരനായ തിലക് 2023ലെ ഐപിഎല്‍ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനായി 164 പ്രഹരശേഷിയില്‍ 343 റണ്‍സ് നേടിയിരുന്നു. ഇതാണ് തിലക് വർമയെ വിന്ഡീസിനെതിരായ ടി20 ടീമിൽ എത്തിച്ചത്.

സിംബാബ്‍വെ ക്രിക്കറ്റ് ലീഗിൽ കളിയ്ക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയൻസ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക.

ലീഗിൽ ഹരിക്കെയ്ൻ ടീമിൽ മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും റോബിൻ ഉത്തപ്പയുമുണ്ട്. കൂടാതെ, സ്റ്റുവർട്ട് ബിന്നി, പാർഥിവ് പട്ടേൽ, യൂസഫ് പഠാൻ എന്നീ ഇന്ത്യൻ താരങ്ങളും സിം ആഫ്രൊ ടി10 ലീഗി‍ൽ മത്സരിക്കുന്നുണ്ട്. ജൂലൈ 20ന് തുടങ്ങുന്ന ലീഗിൽ അഞ്ച് ടീമുകൾ മത്സരിക്കും.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായി അടുത്ത മാസം നടക്കുന്ന മത്സരത്തിലാണ് സഞ്ജു കളിക്കുക. ഹാർദ്ദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് വെെസ് ക്യാപ്റ്റൻ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനൊപ്പം ജിതേഷ് ശർമ ടി20 ടീമിലെത്തുമെന്ന് കരുതിയെങ്കിലും ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നൽകുകയായിരുന്നു. ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് , സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ തുടങ്ങിയ താരങ്ങളാണ് വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിക്കുക.

താൻ ഒരു ആൺകുട്ടീ ആയിരുന്നെങ്കിൽ ഒരു ക്രിക്കറ്റർ ആകുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ജിയോസിനിമയിൽ വേദ കൃഷ്‌ണമൂർത്തിയുമായുള്ള അഭിമുഖത്തിനിടയിലാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞിടയ്ക്കായിരുന്നു വർഷങ്ങൾ നീണ്ട ടെന്നീസ് കരിയറിന് താരം തിരശീലയിട്ടത്. ആറ് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങളുമായി വിരമിച്ച 36കാരി ഈ വർഷം ആദ്യം നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലാണ് തന്റെ അവസാന മേജർ മത്സരം കളിച്ചത്.

“സത്യസന്ധമായി പറഞ്ഞാൽ, ഞാൻ നിങ്ങളോട് ഇത് പറയേണ്ടതില്ലെന്ന് എനിക്കറിയാം, പക്ഷേ ആ സമയത്ത്, ഞാൻ ഒരു ആൺകുട്ടിയായിരുന്നെങ്കിൽ, ഞാൻ ക്രിക്കറ്റ് കളിക്കുമായിരുന്നു. ക്രിക്കറ്റ് കളിക്കുന്നത് വളരെ വ്യത്യസ്‌തമായിരുന്നു, അല്ലേ? സ്‌പോർട്‌സിൽ ഇറങ്ങുന്നതും വ്യത്യസ്‌തമായിരുന്നു. സത്യസന്ധമായി, പറഞ്ഞാൽ ഞാൻ ഒരു പെൺകുട്ടിയായിരുന്നതിനാൽ, ക്രിക്കറ്റ് പെൺകുട്ടികൾക്കുള്ളതാണെന്ന് ഞാൻ കരുതായിരുന്നില്ല. 30 വർഷം മുമ്പ് കാര്യങ്ങൾ അങ്ങനെയായിരുന്നു”. ഇപ്രകാരമായിരുന്നു സാനിയയുടെ വാക്കുകൾ.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയക്ക് പ്രണയമുണ്ടായിരുന്നു എന്ന വാർത്തയിൽ പ്രതികരിച്ച് താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൽ റസാഖുമായി പ്രണയത്തിലായിരുന്നെന്ന അഭ്യൂഹങ്ങൾ പാടെ തള്ളിയിരിക്കുകയാണ് താരം.

അബ്ദുൽ റസാഖും തമന്നയും ദുബായിലെ ഒരു ഉദ്ഘാടനച്ചടങ്ങിന് ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. ‘‘അബ്ദുൽ റസാഖ് വിവാഹിതനായി കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ചാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത്.’എന്നായിരുന്നു ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞത്.

ബംഗാളി പാചകരീതികൾ ആസ്വദിക്കാൻ സമയം കണ്ടെത്തി അർജന്റീനയുടെ ഫിഫ ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനെസ്. ജൂലൈ 3ന് കൊൽക്കത്തയിൽ വിമാനമിറങ്ങിയതിന് ശേഷം രുചികരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ബംഗാളി പാചകരീതികൾ ആസ്വദിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് താരം. “എനിക്ക് സന്തോഷമുണ്ട്.

ഇതൊരു മനോഹരമായ രാജ്യമാണ്. ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ശരിക്കും ആവേശത്തിലാണ്. ഞാൻ ഇന്ത്യയിൽ വരുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു, അതിനാൽ ഞാൻ ഇവിടെയുണ്ട്. ഞാൻ എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത്. “രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ തുടക്കത്തിൽ മാർട്ടിനെസ് പറഞ്ഞത്.