ഏഷ്യൻ ഗെയിംസ് ; പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിക്കാൻ ഒരുങ്ങി ഇന്ത്യ

ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയിൽ നിന്ന് പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കും. ചൈനയിലെ ഗാങ്ചോയില്‍ സെപ്റ്റംബര്‍ 23ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന ഏഷ്യൻ ഗെയിംസിലാണ് ചരിത്രം കുറിക്കാൻ ഇന്ത്യൻ ടീം എത്തുന്നത്.

ഇത് ആദ്യമായാണ് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ ക്രിക്കറ്റ് ടീമിനെ ഇന്ത്യ അയക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ പുരുഷ വിഭാഗത്തില്‍ രണ്ടാം നിരയെ ആകും ഇന്ത്യ അണിനിരത്തുക. വനിത വിഭാഗത്തില്‍ നിന്ന് ഏറ്റവും മികച്ച ഇലവൻ തന്നെയാകും ഇറങ്ങുക.