വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റിന്‍റെ പ്രചാരണത്തിൽ ഇടം നേടി കേരളവും. കേരളത്തിന്റെ ചുണ്ടന്‍ വള്ളങ്ങളില്‍ വിംബിള്‍ഡണ്‍ താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്‍റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷൻ. കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും കൈവന്നിരിക്കുകയാണ്.

