ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് ; സിംബാബ്‍വെ ക്രിക്കറ്റ് ലീഗിൽ കളിയ്ക്കാൻ ഒരുങ്ങി താരം

സിംബാബ്‍വെ ക്രിക്കറ്റ് ലീഗിൽ കളിയ്ക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയൻസ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക.

ലീഗിൽ ഹരിക്കെയ്ൻ ടീമിൽ മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും റോബിൻ ഉത്തപ്പയുമുണ്ട്. കൂടാതെ, സ്റ്റുവർട്ട് ബിന്നി, പാർഥിവ് പട്ടേൽ, യൂസഫ് പഠാൻ എന്നീ ഇന്ത്യൻ താരങ്ങളും സിം ആഫ്രൊ ടി10 ലീഗി‍ൽ മത്സരിക്കുന്നുണ്ട്. ജൂലൈ 20ന് തുടങ്ങുന്ന ലീഗിൽ അഞ്ച് ടീമുകൾ മത്സരിക്കും.