ലീഗിന്റെ നിലപാടിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകളുടെ ബന്ധം മുന്നണിയോട് ഉണ്ടെന്നും അതിന്റെ ശക്തി തെളിയിക്കുന്നതാണ് ലീഗിന്റെ നിലപാടെന്നും വി ഡി സതീശൻ വ്യക്തമാക്കി.സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.
സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങൾ പണ്ട് നിലനിന്നിരുന്നു. ഇന്ന് അതില്ല.കോൺഗ്രസും ലീഗും ജ്യേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ വ്യക്തമാക്കി. റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം എന്നാൽ റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കി.

