Politics (Page 77)

കണ്ണൂർ: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെ 2024ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികൾക്കു തമിഴ്‌നാടും കേരളവും ശക്തമായ തിരിച്ചടി നൽകണമെന്ന് തമിഴ്‌നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്ര സർക്കാർ നീങ്ങുന്നത് ഫെഡറൽ സംവിധാനത്തിനെതിരായാണ്. സംസ്ഥാനങ്ങൾ എന്തു ചെയ്യണമെന്ന് അവർ ആജ്ഞാപിക്കുകയാണ്. ഭരണം മോശമാക്കാൻ ലക്ഷ്യമിട്ടാണു ഗവർണർമാരെ അയക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്‌നാടും കേരളവും ഒരുപോലെ അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളും നയങ്ങളും തയാറാക്കാൻ അതതു സംസ്ഥാനങ്ങളെ അനുവദിക്കുന്ന തരത്തിലായിരിക്കണം കേന്ദ്ര സമീപനം. ഇത്, സാഹചര്യത്തിനനുസരിച്ചു മാറാൻ സംസ്ഥാനങ്ങളെ സഹായിക്കും. നല്ല പദ്ധതികളും നയങ്ങളും പരസ്പരം കൈമാറാനും സംസ്ഥാനങ്ങൾക്കു കഴിയും. പരസ്പര സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറൽ സംവിധാനത്തിനും ഇതു സഹായകരമാണ്. നിർഭാഗ്യവശാൽ, കേന്ദ്രം ഇതല്ല ചെയ്യുന്നത്. അധികാരം കേന്ദ്രീകൃതമാക്കാനും നയങ്ങൾ അടിച്ചേൽപിക്കാനുമാണു കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി കണ്ടെത്താൻ ധവളപത്രം പുറപ്പെടുവിക്കണമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്.

കേരളത്തിന്റെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. 50 ലക്ഷം ക്ഷേമപെൻഷൻകാരിൽ 8.46 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെൻഷൻ നല്കാൻ മാത്രമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് 2 രൂപ സെസ് ഏർപ്പെടുത്തി പിരിച്ച ശതകോടികൾ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2023- 24ലെ സിഎജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 28, 258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 23% വരുമിത്. ഇതിൽ ഏറ്റവും കൂടുതൽ നികുതി കുടിശികയുള്ളത് ജിഎസ്ടി വകുപ്പിനാണ്- 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതൽ സ്പോൺസറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാർഡ് നല്കിയത് ജിഎസ്ടി അഡീഷണൽ കമ്മീഷണർക്കാണ്. നികുതി പിരിച്ച് ഖജനാവിൽ അടച്ചില്ലെങ്കിലും കേരളീയം കെട്ടുകാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പിരിവു നടത്തിയതിനാണ് ഈ അവാർഡ്. വൻകിടക്കാരിൽനിന്നെല്ലാം പണം പറ്റിയ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കുടിശിക പിരിവും ഇനി അസാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വർണക്കച്ചവടക്കാർ, ബാറുടമകൾ, ക്വാറി ഉടമകൾ തുടങ്ങിയവരിൽ നിന്ന് വലിയ തോതിൽ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന്റെ വില 11 മടങ്ങ് വർധിച്ചിട്ടും ഇപ്പോഴും ഒരു ഗ്രാം സ്വർണത്തിന് 500 രൂപ മാത്രമാണ് നികുതി. ബാറുകളിൽ നിന്ന് ശതകോടികൾ പിരിച്ചെടുക്കാനുണ്ട്. നികുതി പിരിവിൽ വലിയ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തിനു മുന്നോട്ടു പോകാൻ വലിയ തോതിൽ കടമെടുക്കേണ്ടി വന്നു. 3.90 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ കടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2011-16 കാലയളവിൽ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തിൽ താഴെയായിരുന്നു. 2016 മുതൽ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ൽ ഇത് ആശങ്ക ഉയർത്തുന്ന 36.5 ശതമാനത്തിൽ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാൻ, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസർവ് ബാങ്കിൻറെ റിപ്പോർട്ട്. 2000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി ഇപ്പോൾ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്രസംസ്ഥാന പദ്ധതികളിൽ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങൾക്ക് നല്കുന്ന ആനുകൂല്യങ്ങൾ ഒരു സർക്കാരിൻറേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ധവളപത്രം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഗവര്‍ണര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.ഗവര്‍ണര്‍ക്ക് നേരെയുണ്ടായത് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ്. ഇനിയും സ്ഥാനത്ത് തുടരാൻ ധാർമികത ഉണ്ടെങ്കിൽ കഴിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. താൻ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി.

ഒടുവില്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിന് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയപ്പോള്‍ ഗവര്‍ണര്‍ എതിര്‍ത്തു. അതുപോലെ ഇപ്പോള്‍ ഗവര്‍ണര്‍ക്ക് തുടരാനാകുമോ എന്നും മന്ത്രി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ കേരളം നല്‍കിയ കേസിലാണ് സുപിംകോടതി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം ഗവര്‍ണര്‍മാര്‍ എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

മുഴുവന്‍ അധ്യാപകരും പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ക്ക് പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് കൈമാറിയത്. അധ്യാപകര്‍ നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അധ്യാപക സംഘടനകള്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉത്തരവ് ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി തിരുത്തി.

അതേസമയം ഹൈക്കോടതി നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ ഉപഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണയെ കുട്ടികളെ കാഴ്ച്ച വസ്തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. കോടതി എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്തിനാണ് ഹെഡ്മാസ്റ്റര്‍മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. കോടതി പരിഗണിക്കുന്നത് നവകേരളാ സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹര്‍ജിയാണ്. മലപ്പുറത്ത് നവകേരള സദസിന് വിദ്യാര്‍ഥികളെ അണിനിരത്തിയ ദൃശ്യങ്ങള്‍ ഹര്‍ജിക്കാരന്‍ കഴിഞ്ഞ തവണ ഹാജരാക്കിയിരുന്നു.

ബിആർഎസ്, കോൺഗ്രസ്, ബിജെപി ത്രികോണ പോര് നടക്കുന്ന തെലങ്കാനയിൽ വേട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 7 മണി മുതലാണ് 119 സീറ്റുകളിലേക്കുള്ള നിയസഭയിലെ വോടുപ്പ് ആരംഭിച്ചത്.വോട്ടെടുപ്പ് വൈകിട്ട് 6 വരെയാണ്. മോക് പോളിങ് രാവിലെ 5.30 മുതല്‍ തന്നെ തുടങ്ങി. 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ്ട്ടെ തെലങ്കാനയിൽ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.

ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 50 കമ്പനി കേന്ദ്ര സേനയെയും 45000 പൊലീസുകാരെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കഴിയുംവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന ഡി.ജി.പി തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. തെലങ്കാനയിൽ ഇന്ന് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടെടുപ്പാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്. ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ പ്രതികരിച്ച വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി.

പരാതി നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ്. അതേസമയം പൊലീസ് അന്വേഷണം കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതിസന്ധിയിലാണ്. ഒരു തുമ്പും
പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ലഭിച്ചില്ല. ഇതിനിടെ ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുകയായിരുന്നു കുട്ടി.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും.വിധി പറയുന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും സർക്കാരിനും ഏറെ നിർണ്ണായകമാണ് വിധി. അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ്, കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചോദിച്ചിരുന്നു.

സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ ഒളിയമ്പുമായി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ. കേരളത്തിൽ ഏറെ സമയം ചിലവഴിച്ചിട്ടും ദേശീയ നേതൃത്വം പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്ന ധ്വനിയോടെയാണ് ദേശീയ ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്. ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട് തമിഴ്നാട്ടിലെയും കേരളത്തിലെയും പാർട്ടി കാര്യകർത്താക്കളേയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ.

വെറും 36 മണിക്കൂർ മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ തമിഴ്നാട് സന്ദർശിച്ചത്. എന്നാൽ കേരളത്തിൽ 60 മുതൽ 70 ദിവസം വരെ എത്തുകയും നൂറുകണക്കിന് യോഗങ്ങൾ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. പാർട്ടിക്കുള്ളിൽ ബിജെപി ഐടി സെല്ലിനെച്ചൊല്ലി പോര് രൂക്ഷമായ പശ്ചാത്തലത്തിലാണ് അഗർവാളിന്റെ വിമർശനം. പ്രധാന പരാതി കേരളത്തിലെ ഐടി സെൽ നിർജീവമെന്നാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മൂന്ന് വർഷം കൊണ്ട് പിന്നിലായെന്നും ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പേജ് ഇപ്പോൾ സിപിഐഎം കേരളയേക്കാൾ പുറകിലാണെന്നും വിമർശനമുണ്ട്. ലൈക്കുകളും റീച്ചുകളും പോസ്റ്റുകൾക്ക് ലഭിക്കുന്നില്ല.

ബിജെപി കേരള പേജിൽ ക്രിയാത്മകമായ ഒരു പരിപാടിയും വരുന്നില്ല. പാർട്ടിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഐടി സെല്ലിന് കഴിയുന്നില്ല. കെ സുരേന്ദ്രൻ കൊണ്ടുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പോലും ബിജെപി ഐടി സെൽ ഏറ്റെടുത്തില്ലെന്നുമാണ് മറ്റ് വിമർശനങ്ങൾ. ഒരു പിആർ കമ്പനിയാണ് ബിജെപിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘വാരാഹി’ എന്ന കമ്പനിയെ 12 കോടി രൂപ മുടക്കി നിയോഗിച്ചത് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

.

യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ മറുപടി നല്‍കേണ്ട നിയമപരമായ ബാധ്യത കെപിസിസിക്ക് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നാണ് വിശദീകരണം തേടേണ്ടത് എന്നും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു.കെപിസിസി അധ്യക്ഷന്‍ ഇലക്ട്രല്‍ ഓഫീസര്‍ക്ക് മറുപടി നല്‍കിയത് തിങ്കളാഴ്ചയാണ്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടയനാണ് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായൊരു ഭരണഘടനയും ഉണ്ട്. മറുപടിയും വിശദീകരണവും കേസുമായി ബന്ധപ്പെട്ട് നല്‍കേണ്ടത് യൂത്ത് കോണ്‍ഗ്രസാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളം നല്‍കിയ കേസില്‍ വിമര്‍ശിച്ച് സുപിംകോടതി. കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ല. കേരളത്തിനും പഞ്ചാബ് കേസിലെ വിധി ബാധകമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഗവര്‍ണര്‍മാര്‍ ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.സുപ്രിംകോടതിക്ക് മുന്‍പാകെ കേരളത്തിന്റെ രണ്ട് ഹര്‍ജികളാണ് എത്തിയത്.

എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ലെന്ന റിട്ട് ഹര്‍ജിയും, ഗവര്‍ണറുടെ നടപടികള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളം നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതിക്കെതിരായ അപ്പീലുമാണിവ.രാഷ്ട്രപതിക്ക് ബില്ലുകള്‍ അയച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജികള്‍ പരിഗണിക്കവേ ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്.

രാഷ്ട്രപതിക്ക് ഏഴ് ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഒരെണ്ണത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിനാല്‍ കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അപ്രസക്തമാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഈ നിരീക്ഷണങ്ങളെ കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എതിര്‍ത്തു. കോടതിയോടുള്ള അനാദരവാണ് ബില്ലുകള്‍ അനന്തമായി വൈകിപ്പിക്കുന്ന നടപടിയെന്ന് കെ കെ വേണുഗോപാല്‍ വാദിച്ചു. ബാക്കി ബില്ലുകള്‍ ഒപ്പിടുന്നത് നിലവിലെ നടപടി വഴി നീട്ടിക്കൊണ്ടുപോകാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.