21 വാഴ വെച്ച് പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചിനക്കത്തൂര്‍ കാവിന് സമീപത്താണ് ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.ഇവിടെയാണ് വാഴ വെച്ച് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം. എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. വാഴകള്‍ പിഴുതെറിഞ്ഞത് പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് എന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. അതേസമയം നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത് മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
2023-12-01

