Politics (Page 596)

തിരുവനന്തപുരം: വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് കത്ത് നല്‍കി.തിരഞ്ഞെടുപ്പ് ഡ്യുട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്ത് വിടണം. അതോടൊപ്പം റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

80 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്ര എണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.അതോടൊപ്പം ഇരട്ട വോട്ടുകള്‍ എണ്ണരുതെന്ന കര്‍ശന നിര്‍ദേശം ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

തപാല്‍ വോട്ടുകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, അബ്ദുറഹ്മാന്‍ രണ്ടത്താണി, പാറയ്ക്കല്‍ അബ്ദുള്ള, ബി ആര്‍ എം ഷഫീര്‍ എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്ബരുകളും പുറത്ത് വിടണമെന്നാണ് സ്ഥനാര്‍ത്ഥികളുടെ ആവശ്യം.

മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കണ്ണൂര്‍ ഓഫീസിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്ന് സിപിഎം .സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.

എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരന്‍ തെളിവുകള്‍ ഹാജരാക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാര്‍ ഗൂഢാലോചന നടത്തി കൊലക്കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന വിവരം രതീഷ് വീട്ടില്‍ പറഞ്ഞിരുന്നു. ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ മരിച്ച കേസില്‍ അന്യായമായി പ്രതി ചേര്‍ത്തതില്‍ അവന്‍ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന ആളായിരുന്നു രതീഷ്.

കൊച്ചി:സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേസുകൾക്കായി പിണറായി സർക്കാർ ചെലവാക്കിയത് 17,86,89,823 രൂപ.അത്യാവശ്യങ്ങൾക്കുപോലും പണമില്ലാതെ സംസ്ഥാനം കടമെടുക്കുന്ന അവസ്ഥയിലാണ് ഇതെന്നതാണ് ഏറെ കഷ്ടം.വിവരാവകാശപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ലൈഫ് മിഷൻ, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആർ എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകൾക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകർക്ക് നൽകിയ പ്രതിഫലം പുറത്തുവന്ന കണക്കിൽ ഉൾപ്പെട്ടിട്ടില്ല. അതുകൂടി പുറത്തുവരുമ്പോൾ കോടികളുടെ എണ്ണം ഇനിയും കൂടും.

അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള 137 സർക്കാർ അഭിഭാഷകർക്ക് ശമ്പളം നൽകാൻ സർക്കാൻ ഒരുമാസം ചെലവാക്കുന്നത് 1.54 കോടി രൂപയാണ്.സോളാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഹർജിയെ എതിർക്കാനാണ് സർക്കാർ ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്. 1.20 കോടിരൂപയായിരുന്നു ഈ കേസിൽ വക്കീൽ ഫീസായി കൊടുത്തത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഉൾപ്പടെയുള്ളവരാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്.

കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിർക്കാനുള്ള നിയമപോരാട്ടങ്ങൾക്കായി 98.81 ലക്ഷം രൂപ ചെലവാക്കിയപ്പോൾ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജിയിൽ 20.90 ലക്ഷം രൂപയാണ് ചെലവാക്കിയത്. സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് നടത്താൻ 19 ലക്ഷം രൂപ ചെലവഴിച്ചു. ഫീസിനൊപ്പം വിമാനയാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവും ഇതിൽ ഉൾപ്പെടും.

നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറൽ ഉൾപ്പടെയുള്ള അഭിഭാഷകർ ഉള്ളപ്പോഴാണ് ഇത്. സാധാരണ ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്തതുൾപ്പടെയുള്ള കേസുകൾ വാദിക്കാൻ മണിക്കൂറിന് ലക്ഷങ്ങൾ ഈടാക്കുന്ന വക്കീലന്മാരെയാണ് പുറത്തുനിന്ന് കൊണ്ടുവന്നത്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജി, കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതിയിൽ നടത്തിയ നിയമപോരാട്ടം,സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് തുടങ്ങിയവയ്ക്കാണ് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയത്.

kodeekunnil suresh

തിരുവനന്തപുരം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ കൊടിക്കുന്നിൽ സുരേഷ്​ എം.പി.”സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവർകും റമദാൻ മുബാറക്..” – കൊടിക്കുന്നിൽ സുരേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കെ.ടി ജലീൽ രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറിയത്​ കഴിഞ്ഞ ദിവസമാണ്​. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. ഭ​ര​ണ​ത്തി​െൻറ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ൽ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പൂ​ർ​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സി.​പി.​എം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​െൻറ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്​ വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു.

x

തിരുവനന്തപുരം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ കൊടിക്കുന്നിൽ സുരേഷ്​ എം.പി.”സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവർകും റമദാൻ മുബാറക്..” – കൊടിക്കുന്നിൽ സുരേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കെ.ടി ജലീൽ രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറിയത്​ കഴിഞ്ഞ ദിവസമാണ്​. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു. ഭ​ര​ണ​ത്തി​െൻറ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ൽ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പൂ​ർ​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സി.​പി.​എം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​െൻറ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്​ വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് പ്രാദേശിക അടിസ്ഥാനത്തില്‍ മാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം.
ഇടതുസഖ്യത്തിലുള്ള ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയെന്നത് എതിരാളികളുടെ പ്രചാരണമെന്നും മൊഹമ്മദ് സലിം കൊല്ക്കത്തയില്‍ പറഞ്ഞു. ഇടതുപക്ഷം വിശാല സഖ്യം രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് തൃണമൂലിലേക്ക് പോയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നു. അതായത് ബിജെപി ടിഎംസി രണ്ടാണെന്നും എന്തിനാണ് തൃണമൂലിനോട് വിരോധമുള്ളവര്‍ തൃണമൂല്‍ രണ്ടിനെ പിന്തുണയ്ക്കുന്നതെന്നും മൊഹമ്മദ് സലിം ചോദിച്ചു.ഐഎസ്എഫ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന വാദം നിരാശ കൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മുസ്ലിം എന്ന് ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില് ബിജെപിയോ തൃണമൂലോ വിജയിക്കും എന്നാണ് ഇതുവരെ എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോള്‍ തൂക്കുനിയമസഭ വരുന്നു എന്ന് പറയുന്നു. പക്ഷേ തൂക്കുനിയമസഭയ്ക്ക് ഒരു സാധ്യതയും ബംഗാളില് നിലവിലില്ല. ബിജെപിയേയോ തൃണമൂലിനെയോ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും മൊഹമ്മദ് സലീം പറഞ്ഞു.

shaji

കോഴിക്കോട് : കെ.എം.ഷാജി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ വോട്ടെടുപ്പ് കഴിയുംവരെ വിജിലന്‍സ് കാത്തുനിന്നത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തതും വീടുകളില്‍ പരിശോധന നടത്തിയതും. അഭിഭാഷകനായ എം.ആര്‍.ഹരീഷ് സമര്‍പ്പിച്ച പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി എസ്.ശശിധരന്‍ പ്രാഥമികാന്വേഷണം നടത്തി മാര്‍ച്ച് 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.9 വര്‍ഷത്തിനിടെ 1.47 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഷാജിക്കുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. എംഎല്‍എ ആയതിനു ശേഷമുള്ള 9 വര്‍ഷത്തിനിടെ 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍ ഈ കാലയളവില്‍ 2.03 കോടി രൂപയുടെ സമ്പാദ്യം ഷാജിക്കുണ്ടായി. കണ്ണൂരിലും കോഴിക്കോട്ടും ഭാര്യയുടെ പേരിലുള്ള വീടുകള്‍ ഉള്‍പ്പെടെയാണ് ഈ സമ്പാദ്യം. 32.19 ലക്ഷം രൂപയുടെ ചെലവ് കൂടി കണക്കാക്കുമ്പോള്‍ വരുമാനം 2.36 കോടി. ഇതനുസരിച്ച് 1.47 കോടി രൂപയുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരിന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനു സ്വന്തം നിലയ്ക്ക് കേസെടുക്കാമെന്നു വിജിലന്‍സ് കോടതി പരാമര്‍ശിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കിയിരുന്നില്ല. ഇന്നലെ രാവിലെ 6.30ന് കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലെത്തിയ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സംഘം നടത്തിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. വീടുനിര്‍മാണം, സ്ഥലം വില്‍പന എന്നിവയുടെ രേഖകള്‍ മുതല്‍ വീട്ടില്‍ ഗൃഹോപകരണങ്ങളുടെ ബില്ലുകള്‍ ഉള്‍പ്പെടെ സംഘം പരിശോധിച്ചു.കണ്ണൂര്‍ മണലിലെ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ പിടികൂടിയത്. പരിശോധന നടക്കുമ്പോള്‍ ഇവിടെ ഷാജിയുടെ സഹായി മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും ഇതിനു കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ജലീലിന്റെ രാജിയെ ധാരമ്മികമായി കാണാനാവില്ലെന്നും മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ജലീല്‍ രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചുവെന്നും ഇതില്‍ ധാര്‍മ്മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുളളതെന്നും ചെന്നിത്തല ചോദിച്ചു.
പൊതുജനാഭിപ്രായം സര്‍ക്കാരിന് എതിരായി ഉയര്‍ന്നപ്പോഴാണ് ഇപ്പോള്‍ ധാര്‍മ്മികത പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. എല്ലാ വാതിലുകളും മുട്ടി നോക്കിയിട്ടും ജലീലിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും തുടര്‍ന്നാണ് രാജിവെപ്പിക്കാന്‍ പാര്‍ട്ടിക്ക് മുന്നോട്ടുവരേണ്ടതായി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ലോകായുക്ത റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജിയെങ്കില്‍ ധാര്‍മ്മികതയാണെന്ന് പറയാമായിരുന്നു. പുറത്തിറങ്ങി നടക്കാനാകില്ലെന്ന സ്ഥിതിയിലാണ് ഈ മാറ്റം. ഈ ഘട്ടത്തിലെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് കൊണ്ട് അവസാനിക്കുന്നില്ലെന്നും ജലീല്‍ ക്രിമിനല്‍ വിചാരണ ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

K muraleedharan

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെന്നും എ​ങ്കി​ലും​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​നി​ന്നു​ണ്ടാ​യ​ ​’​കു​ത്തു”ക​ളെ​ ​അ​തി​ജീ​വി​ച്ച് ​നേ​മം​ ​പി​ടി​ക്കു​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന് ​കെ.​ ​മു​ര​ളീ​ധ​ര​ന്റെ​ ​ഉ​റ​പ്പ്.മാ​ർ​ച്ച് 30​ന് ​വൈ​കി​ട്ടാ​ണ് ​പ്രി​യ​ങ്ക​ ​ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ ​നേ​മ​ത്ത് ​റോ​ഡ്ഷോ​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​വൈ​കി​ട്ട് ​6ന് പൂ​ജ​പ്പു​ര​യി​ൽ​ ​ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തു​മെ​ന്ന​ ​സ​ന്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ ​മു​ര​ളീ​ധ​ര​ൻ​ ​അ​വി​ടെ​ ​ കാ​ത്തു​നി​ന്നു.​ ​

ഇ​രു​ട്ടാ​യാ​ൽ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ഇ​റ​ങ്ങാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്ന​ ​വി​വ​രം​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ലാ​രോ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​അ​റി​യി​ച്ചു.​ ​കാ​ർ​ ​മാ​ർ​ഗം​ ​കു​ണ്ട​മ​ൺ​ക​ട​വി​ലെ​ത്തു​മെ​ന്ന​ ​വി​വ​രം​ ​പി​ന്നാ​ലെ​യെ​ത്തി​യ​തോ​ടെ,​ ​മു​ര​ളീ​ധ​ര​ൻ​ ​അ​വി​ടെ​യെ​ത്തി.​ ​രാ​ത്രി​ ​എ​ട്ട​ര​ ​മ​ണി​യാ​യി​ട്ടും​ ​എ​ത്താ​താ​യ​പ്പോ​ൾ​ ​ആ​റ്റു​കാ​ൽ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​നേ​രി​ട്ടെ​ത്താ​നി​ട​യു​ണ്ടെ​ന്ന് ​ധ​രി​ച്ച് ​മു​ര​ളീ​ധ​ര​ൻ​ ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​

ചു​മ​ത​ല​ക്കാ​രാ​യ​ ​ഡി.​സി.​സി​ ​ത​ല​പ്പ​ത്തെ​ ​ഉ​ന്ന​ത​രാ​ണ് ​മു​ര​ളീ​ധ​ര​നെ​ ​പൂ​ർ​ണ​മാ​യും​ ​ഇ​രു​ട്ടി​ൽ​ ​നി​റു​ത്തി​യ​തെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​മു​ര​ളി​ ​കു​ണ്ട​മ​ൺ​ക​ട​വി​ൽ​ ​ നി​ന്ന് ​ പോ​യ​തി​ന് ​പി​ന്നാ​ലെ​ ​പ്രി​യ​ങ്ക​യെ​യും​ ​കൂ​ട്ടി​ ​നേ​താ​ക്ക​ൾ​ ​ കാ​റി​ൽ​ ​അ​വി​ടെ​യെ​ത്തി.​ ​എ​വി​ടെ​ ​മു​ര​ളീ​ധ​ര​നെ​ന്ന് ​പ്രി​യ​ങ്ക​ ​ആ​വ​ർ​ത്തി​ച്ച് ​ചോ​ദി​ച്ചി​ട്ടും​ ​കാ​റി​ൽ ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഡി.​സി.​സി​യി​ലെ​ ​ഉ​ന്ന​ത​ൻ​ ​മി​ണ്ടാ​തി​രു​ന്നു​വ​ത്രെ.​ ​

കാ​റി​ൽ​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വീ​ണ​ ​നാ​യ​രും​ ​പ്രി​യ​ങ്ക​യു​ടെ​ ​പ്ര​സം​ഗം​ ​പ​രി​ഭാ​ഷ​ ​ചെ​യ്യാ​ൻ​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ജ്യോ​തി​ ​വി​ജ​യ​കു​മാ​റും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കാ​റി​ലി​രു​ന്ന​ ​ആ​രും​ ​മു​ര​ളി​യെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ത​യ്യാ​റാ​വാ​ത്ത​തും​ ​മ​നഃ​പൂ​ർ​വം​ ​പ്രി​യ​ങ്ക​യെ​ ​നേ​മ​ത്തെ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​യാ​ണ് ​മു​ര​ളി​ ​ക്യാ​മ്പ് ​സം​ശ​യി​ക്കു​ന്ന​ത്.

ബി.​ജെ.​പി​യു​ടെ​ ​സി​റ്റിം​ഗ് ​മ​ണ്ഡ​ല​മാ​യ​ ​നേ​മ​ത്ത് ​കെ.​ ​മു​ര​ളീ​ധ​ര​നെ​ ​ഇ​റ​ക്കി​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കി​യി​ട്ടും,​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന​ ​ആ​ക്ഷേ​പം​ ​ജി​ല്ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന​ക​ത്ത് ​ശ​ക്തം. ​

എ​ങ്കി​ലും​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​നി​ന്നു​ണ്ടാ​യ​ ​’​കു​ത്തു”ക​ളെ​ ​അ​തി​ജീ​വി​ച്ച് ​നേ​മം​ ​പി​ടി​ക്കു​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന് ​കെ.​ ​മു​ര​ളീ​ധ​ര​ന്റെ​ ​ഉ​റ​പ്പ്.ബി.​ജെ.​പി​ ​വി​രു​ദ്ധ​പോ​രാ​ട്ട​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശ​മാ​യാ​ണ് ​മു​ര​ളീ​ധ​ര​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ​ ​കോ​ൺ​ഗ്ര​സ് ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തെ​ങ്കി​ലും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​നേ​മ​ത്ത് ​പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​തി​രു​ന്ന​തും​ ​കോ​ൺ​ഗ്ര​സ് ​ക്യാ​മ്പി​ൽ​ ​ച​ർ​ച്ച​യാ​ണ്.

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ കേസ് അഴിമതിയും സത്യപ്രതിജ്ഞാലംഘനവും ഉള്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇ്ക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. കളളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേട് കൊണ്ടാണ് ജലീല്‍ രാജിവച്ചതെന്നും മുന്‍പ് പല വിഷയങ്ങളിലും മുഖ്യമന്ത്രി സ്വീകരിച്ച നയം നമുക്കറിയാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ചോദ്യംചെയ്യലിന് പാതിരായ്ക്ക് തലയില്‍ മുണ്ടിട്ട് പോയ ആള്‍ ധാര്‍മ്മികത പറയുകയാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ജലീല്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളതെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നിയമമന്ത്രിയായ എ.കെ ബാലന്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. അഴിമതിക്കാരനായ മുഖ്യമന്ത്രി കൂടി രാജിവക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പൗരത്വം ലഭിക്കുന്നതുകൊണ്ടാണ് മമത ബാനര്‍ജി സിഎഎ എതിര്‍ക്കുന്നതെന്നും അമിത് ഷാ തെക്കന്‍ ബസിര്‍ഘട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് തൃണമൂല് പ്രചരിപ്പിക്കുന്നത്. അവര്‍് നുണ പറയുകയാണ്. സിഎഎ പൗരത്വം നല്കാനുള്ളതാണ് ആരെയുംപുറത്താക്കാനുള്ളതല്ല.നിങ്ങള്‍ താമര സര്‍ക്കാരിനെ തെരഞ്ഞെടുക്കൂ, തീര്‍ച്ചയായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിനെക്കാള്‍ കൂടുതലല്‍് മമത എന്നെക്കുറിച്ചാണ് പറയുന്നത്. അമിത് ഷാ രാജിവയ്ക്കണമെന്നും അവര് ആവശ്യപ്പെടുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്ട രാജിവയ്ക്കാന് തയാറാണെന്നും അമിത് ഷാ പറഞ്ഞു. നിരവധി തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും അമിത് ഷാ ഇന്നലെ പങ്കെടുത്തു.