Politics (Page 571)

പാര്‍ട്ടിയുടെ ക്ഷീണം മാറ്റാന്‍ കോടിയേരിയുടെ പടിയിറക്കം

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷണന്‍ തിരിച്ചെത്തിയേക്കും. സി.പി.എം. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ അടക്കം പേരുകള്‍ നിര്‍ദേശിച്ചതിലും കോടിയേരിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ കെ.കെ. ശൈലജയെ അടക്കം മാറ്റിനിര്‍ത്താനുള്ള ഇന്നലത്തെ നിര്‍ണായക തീരുമാനം സെക്രട്ടേറിയറ്റിലും തുടര്‍ന്ന് സംസ്ഥാന സമിതിയിലും ആ തീരുമാനത്തെ ന്യായീകരിച്ച് സംസാരിച്ചത്‌ കോടിയേരിയായിരുന്നു.

സംസ്ഥാന സമിതിയില്‍ ചില അംഗങ്ങള്‍ ശൈലജ തുടരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും മികച്ചവരായിരുന്നു, അതില്‍ ഒരാള്‍ക്ക് ഇളവ് നല്‍കുന്നത് മറ്റുള്ളവരെ മോശക്കാരാക്കുന്നതിന് തുല്യമാകും എന്ന വിശദീകരണം നല്‍കിയതും കോടിയേരിയായിരുന്നു. അതോടെയാണ് ആ തീരുമാനം അംഗീകരിക്കപ്പെട്ടത്. സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ ഉള്ളപ്പോഴും തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന്റെ ഏകോപനവും കോടിയേരിയുടെ കൂടി നേതൃത്വത്തിലായിരുന്നു.

തുടര്‍ഭരണം ലഭിച്ച ശേഷം ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ അടക്കം പിണറായിക്കൊപ്പം സജീവമായി പങ്കെടുത്തത് കോടിയേരിയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റതു മുതല്‍ പിണറായിക്കൊപ്പം ഒറ്റമനസ്സോടെയാണ് കോടിയേരിയും പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ആരോഗ്യം വിണ്ടെടുത്ത സാഹചര്യത്തിലാണ് മടങ്ങിവരവിന്റെ സൂചനകള്‍ പുറത്തുവരുന്നത്.

സമ്മേളനങ്ങളിലേക്ക് പാര്‍ട്ടി കടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇനി കോടിയേരി ചുക്കാന്‍ ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും.മന്ത്രിമാരുടെ വകുപ്പ് നിര്‍ണയിക്കാനുള്ള ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരിയുടെ മടങ്ങിവരവും ഉണ്ടാകുമെന്നാണ് സൂചന. അനാരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് പാര്‍ട്ടി അനുമതിയോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നത്.

riyaz

കോഴിക്കോട്: എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണെന്നും ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നിയുക്തമന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ്.

റിയാസിന്റെ വാക്കുകള്‍ –

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ വീണ്ടും പാര്‍ട്ടി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം തന്നിരിക്കുന്നു. ഈ സര്‍ക്കാരിന്റെ അധികാര തുടര്‍ച്ചയ്ക്കായി കഠിനമായി പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് സഖാക്കളുണ്ട്. അവര്‍ ആഗ്രഹിക്കാത്ത ഒന്നും എന്നില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ഇടപെടലാവും നടത്തുക. ജനങ്ങളെയാണ് എപ്പോഴും ഓര്‍ക്കേണ്ടത് അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നും ഉണ്ടാവരുതെന്നാണ്. ഈ പദവികളൊന്നും ശ്വാശതമല്ല. അധികാരം ഉള്ളപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചു കാണിക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ.
താഴത്തട്ടില്‍ എത്രത്തോളം ഇടപെടാന്‍ പറ്റുമോ അത്രത്തോളം നല്ലതാണ്. ഏത് പദവിയില്‍ വന്നാലും ജനങ്ങള്‍ക്ക് നമ്മളെ ബന്ധപ്പെടാന്‍ സാധിക്കണം. നാടിന്റെ വികസനത്തിന് എന്ത് ചെയ്യാന്‍ പറ്റുമെന്നതില്‍ എല്ലാവരോടും അഭിപ്രായം ചോദിക്കണം. പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല സാധാരണക്കാരായ മനുഷ്യര്‍ക്കും വികസനത്തെക്കുറിച്ച് കാഴ്ച്ചപ്പാടുണ്ട്. അധികാരങ്ങളിലേക്ക് കയറിപോകുമ്പോള്‍ ആളുകളില്‍ പൊതുവേ അഹങ്കാരം ഉണ്ടാവാറുണ്ട്. അതില്ലാതിരിക്കാന്‍ സ്വന്തം മനസിനകത്ത് ഒരോദിവസവും പോരാട്ടം നടത്തുക. ഇന്നേ വരെയുള്ള ജീവിതത്തില്‍ ഞാന്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നാണ് വിശ്വാസം. എനിക്ക് കാര്യമായ ഭരണപരിചയമില്ല. പക്ഷേ ഈ ഒരു കാര്യം എന്റെ മനസിലുണ്ട്.

കുറേക്കാലമായി പലരീതിയില്‍ പലവിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണ്. ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസിന് വേദനയുണ്ടെങ്കിലും ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് അംസബന്ധം പറയാനും ജനാധിപത്യത്തില്‍ ഇടമുണ്ട്. അതൊക്കെ വിശ്വാസിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ എന്തൊക്കെ പ്രചരണങ്ങള്‍ എനിക്ക് നേരെയുണ്ടായി. പറഞ്ഞു പറഞ്ഞു പോയാല്‍ എന്തെല്ലാം കാര്യങ്ങള്‍. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോള്‍ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്. പക്ഷേ ജനങ്ങള്‍ക്ക് എല്ലാമറിയാം. നമ്മളൊക്കെ എന്ന് പൊതുപ്രവര്‍ത്തന രംഗത്ത് വന്നതാണ് എങ്ങനെ പ്രവര്‍ത്തിച്ചതാണ് എന്താണ് രാഷ്ട്രീയ ചരിത്രംഎന്നെല്ലാം ജനങ്ങള്‍ക്കറിയാം. എല്ലാ ആരോപണങ്ങള്‍ക്കും ജനം മെയ് രണ്ടിന് മറുപടി പറയട്ടെ എന്നാണ് ഞാന്‍ കരുതിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോള്‍ 14000 ഉണ്ടായിരുന്ന ഭൂരിപക്ഷമാണ് 28000 ആയത്. 2011-ഓടെ ഒളവണ പഞ്ചായത്ത് ബേപ്പൂരില്‍ നിന്നും പോയിരുന്നു. എല്‍ഡിഎഫിന് ആറായിരം വോട്ടുകളുടെ ലീഡുള്ള മണ്ഡലമായിരുന്നു അത്. മണ്ഡലത്തിലെ രണ്ട് മുന്‍സിപ്പാലിറ്റികള്‍ യുഡിഎഫ് ഭരിക്കുകയാണ്. ലോക്‌സഭയില്‍ 10,000 വോട്ടിന്റെ ലീഡാണ് ഇവിടെ യുഡിഎഫിന് കിട്ടിയത്. എല്ലാവരും പറയും പോലെ ഇടതുകോട്ടയായിരുന്നില്ല ബേപ്പൂര്‍, അങ്ങനെയൊരു മണ്ഡലമാണ് ഭൂരിപക്ഷം ഇരട്ടിയാക്കി എന്നെ ജയിപ്പിച്ചു വിട്ടത്. കടിച്ചാല്‍ പൊട്ടാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. നമ്മുടെ നിലപാടിനും പ്രവര്‍ത്തനത്തിനും നാടിനായി നടത്തിയ പ്രവര്‍ത്തനത്തിനും കൂടിയാണ് ജനം വോട്ടു ചെയ്യുന്നത്.
വിവാഹത്തിന് ശേഷവും ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായി ഭരണതലത്തില്‍ ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചു വന്നത്.
വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങള്‍ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. അവര്‍ക്കെതിരെ അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാന്‍ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കില്‍ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ വന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഈ മാസം 20 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന 21 പേരില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. ആദ്യമായി എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലേക്ക് വരുന്ന എട്ടുപേരും ഇത്തവണ പിണറായിയുടെ ടീമില്‍ ഉണ്ട്. സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, ജി ആര്‍ അനില്‍്, പി പ്രസാദ്, അഹമ്മദ് ദേവര്‍്‌കോവില്‍ എന്നിവരാണ് ആദ്യമായി എംഎല്‍എയായി മന്ത്രിപദവിയിലേക്ക് കടന്നു വരുന്നത്. ഇതില്‍ പി രാജിവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭയിലെ മുന്‍ അംഗങ്ങള്‍ കൂടിയായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കണമെന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ കെ കെ ശൈലജക്കും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തീരുമാനം അപ്രതീക്ഷിതമാണെങ്കിലും പുതിയ നേതൃനിര കെട്ടിപ്പെടുക്കാന്‍ തീരുമാനം സഹായിക്കുമെന്ന വാദമാണ് പാർട്ടി ഉയർത്തുന്നത്. എന്നാല്‍, കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനോട് ഉപമിച്ചാണ് മറുവശത്തിന്‍റെ പ്രതികരണങ്ങള്‍. കേരളം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും എന്ന പഴയ മുദ്രാവാക്യം ഇതിനോടകം പല ഇടത് പ്രൊഫൈലുകളിലും നിറഞ്ഞുകഴിഞ്ഞു.

രണ്ടാം പിണറായി മന്ത്രിസഭയുടെ അധികാര തുടർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് തന്നെ ശൈലജയുടെ പ്രവർത്തന മികവായിരുന്നു. ആദ്യവര്‍ഷത്തിൽ പാര്‍ട്ടി തലത്തില്‍ തന്നെ ശൈലജയുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുണ്ടായിരുന്നു. എന്നാല്‍, നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. മട്ടന്നൂരില്‍ നിന്ന് ചരിത്ര ഭൂരിപക്ഷവുമായിട്ടാണ് കെ കെ ശൈലജ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. അത് മട്ടന്നൂർ മാത്രമല്ല കേരളമാകെ ആ നേതാവിൽ അർപ്പിച്ച വിശ്വാസമാണ്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സ്‌നേഹത്തോടെയും കരുതലോടെയുമാണ് അവർ മറുപടി നല്‍കിയതും പരിഹാരമുണ്ടാക്കിയതും. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു.ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ സമീപനവും ശ്രദ്ധേയമായിരുന്നു. കൊവിഡിന്‍റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നത് നേരത്തെ സി പി എമ്മിനകത്തും പുറത്തും വലിയ ചർച്ചവിഷയമായിരുന്നു.

സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബാലകൃഷ്‌ണനാണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ കെ ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. തുടർന്ന് മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തുണച്ചു.പാര്‍ട്ടി വിപ്പ് എന്ന പദവിയിലേക്ക് ശൈലജ ഒതുക്കപ്പെടുമ്പോൾ അത് സി പി എമ്മിലും രണ്ടാം പിണറായി സർക്കാരിലും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളെന്തെല്ലാമെന്ന് കണ്ടറിയണം.കെ കെ ശൈലജയെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി വേദികളിലും സമൂഹ മാദ്ധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ നടത്തുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതിനാലാണ് യുഡിഎഫ് തീരുമാനം.ഗുരുതര സാഹചര്യത്തില്‍ ആഘോഷമായി സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്തുന്നത് തെറ്റാണ്, യുഡിഎഫ് എംപിമാരും എംഎല്‍എമാരും ചടങ്ങ് ബഹിഷ്‌കരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞത്പോലെ വീട്ടിലിരുന്ന് കാണുമെന്ന് എംഎം ഹസന്‍ പറഞ്ഞു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്തുന്നതെന്നും, വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട്‌ ജോർജ് സെബാസ്‌റ്റ്യനും, അഭിഭാഷകനായ അനിൽ തോമസും ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും സീനിയര്‍ ജഡ്‌ജിക്കും പരാതി നൽകിയിട്ടുണ്ട്.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാർ പറയുന്നു. മെയ് 20 ആം തീയതിയാണ് തിരുവനന്തപുരത്ത് വച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്നത്.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും 21 മന്ത്രിമാര്‍്ക്ക് സത്യപ്രതിജ്ഞ ചെയ്യാന് എന്തിനാണ് 500 പേരെന്ന് അദ്ദേഹം ചോദിച്ചു.ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനങ്ങളെല്ലാം തുല്യരാണെങ്കിലും ചിലര്‍ കൂടുതല്‍ തുല്യരാണെന്ന ഓര്വെലിയന് പ്രയോഗം ആവര്ത്തിച്ചുറപ്പിക്കുകയാണ് പിണറായിവിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.

മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ മാമാങ്കം.
ജനങ്ങള്ക്ക് മാതൃകയാകേണ്ട സര്ക്കാര് ഈ തീരുമാനം പുനപരിശോധിക്കണം.

വഴികാട്ടികളാവേണ്ട ജനപ്രതിനിധികള്തന്നെ ജനത്തെ വഴിതെറ്റിക്കരുത്.രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില് മൂന്നാം സ്ഥാനത്താണ് കേരളമെന്ന ചെറിയ സംസ്ഥാനമെന്ന് മറക്കരുത്.21 മന്ത്രിമാര്ക്ക് സത്യപ്രതിജ്ഞ ചെയ്യാന് എന്തിനാണ് 500 പേര് ? കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില് വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നത് ?അസാധാരണസാഹചര്യത്തില് അസാധാരണ നടപടികള് ആവാമെന്ന് പറയുന്ന നേതാവല്ലേ പിണറായി വിജയന്…?

കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‌ലൈനായാണ് ചേരുന്നത്. സാമൂഹ്യഅകലം പാലിച്ച് ഇരിക്കാന് സ്ഥലമില്ലാഞ്ഞിട്ടല്ല, ജനങ്ങള്ക്കുള്ള സര്ക്കാരിന്റെ സന്ദേശം കൂടിയാണ് ഓണ്‌ലൈന് മന്ത്രിസഭായോഗങ്ങള്. ജനാധിപത്യത്തില് ഭരണാധികാരികള് ജനങ്ങള്ക്ക് നല്കുന്ന മാതൃക മുഖ്യമാണ്.

ഭരണത്തുടര്ച്ച എന്തും ചെയ്യാന് ജനം നല്കിയ ലൈസന്‌സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷം! കുടുംബാംഗങ്ങള്ക്കിടയില്‌പ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‌ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്ക്ക് നല്കിയത്?

ട്രിപ്പിള് ലോക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍് ചട്ടലംഘനത്തിന് ഈ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കേണ്ടതാണ്.
നിയമങ്ങള് പിണറായി വിജയന് ബാധകമല്ലെന്ന് പലയാവര്ത്തി കേരളം തെളിയിച്ചതാണ്.

കോവിഡ് ബാധിതനായ മുഖ്യമന്ത്രിയും കുടുംബവും ചികില്‍സാ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നത് മുമ്പ് ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. എന്തിനെയും ന്യായീകരിക്കാന്‍ പണംകൊടുത്ത് വച്ചിട്ടുള്ള പിആര്‍ സംഘമുണ്ടെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിന്. ന്യായീകരണത്തൊഴിലാളികള്‍ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും കളംനിറയുമ്പോള്‍ ഇളിഭ്യരാവുന്നത് സാധാരണജനമാണ്.

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച്‌ ബഹു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ന്യൂഡൽഹി: പി.എം. കെയേഴ്സ് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് കെെമാറിയ വെന്റിലേറ്ററുകൾ പ്രവ‌ർത്തന രഹിതമായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പി.എം. കെയർ പദ്ധതി പ്രകാരം നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തന രഹിതമാണെന്ന റിപ്പോർട്ടുകൾ പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് പുറത്തുവന്നത്. പഞ്ചാബിൽ പി.എം. കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളിൽ 237 എണ്ണത്തോളം പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതു കൂടാതെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് പി.എം. കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ അനസ്‌തെറ്റിസ്റ്റുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാങ്ങിയ വെന്റിലേറ്ററുകളും ഒരു പോലെയാണ്.

രണ്ടും തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പി.എം. കെയേ്ഴ്സ് വെന്റിലേറ്ററുകളും പ്രധാനമന്ത്രിയും തമ്മിൽ നിരവധി സാമാനതകൾ ഉണ്ട്. ഇരുവർക്കും അർഹിക്കുന്നതിലധികവും തെറ്റായതുമായ പ്രചാരണം നൽകുന്നു. ഇരുവരും തങ്ങളുടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ആവശ്യമുളള സമയങ്ങളിൽ രണ്ടിനെയും കണ്ടെത്താൻ പ്രയാസമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം പങ്കിടില്ല; അഞ്ച് വര്‍ഷവും ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരും .എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന തീരുമാനം ഉണ്ടായത്. രണ്ടരവര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം വീതംവെയ്ക്കാനാണ് ആദ്യം തീരുമാനിച്ചത്.

.

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് കെ.​കെ. ശൈ​ല​ജ. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ എ​ല്ലാ​വ​രും ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​നി​ക്ക് സാ​ധി​ച്ചു​വെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു.ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ഉ​ണ്ടാ​കേ​ണ്ട. പു​തി​യ ത​ല​മു​റ വ​രു​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ത​ന്നി​ട്ടു​ള്ള സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും നൂ​റ് നൂ​റ് ന​ന്ദി. സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ അ​ഞ്ച് വ​ര്‍​ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്. അ​തി​നെ നേ​രി​ടാ​ന്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടും ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്.

ഏത് പ്രശ്നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്ബോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്നേഹത്തിന്റെ എന്റെ നന്ദി എന്നും അവര്‍ പറഞ്ഞു.

ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളിൽ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു.

എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്.60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.