സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച്‌ ബഹു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.