മ​ന്ത്രി​സ​ഭ​യി​ല്‍ എ​ല്ലാ​വ​രും ന​ന്നാ​യി പ്ര​വ​ര്‍​ത്തിച്ചു;പു​തി​യ ത​ല​മു​റ വ​രു​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് കെ.​കെ. ശൈ​ല​ജ. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ എ​ല്ലാ​വ​രും ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​നി​ക്ക് സാ​ധി​ച്ചു​വെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു.ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ഉ​ണ്ടാ​കേ​ണ്ട. പു​തി​യ ത​ല​മു​റ വ​രു​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ത​ന്നി​ട്ടു​ള്ള സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും നൂ​റ് നൂ​റ് ന​ന്ദി. സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ അ​ഞ്ച് വ​ര്‍​ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്. അ​തി​നെ നേ​രി​ടാ​ന്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടും ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്.

ഏത് പ്രശ്നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്ബോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്നേഹത്തിന്റെ എന്റെ നന്ദി എന്നും അവര്‍ പറഞ്ഞു.

ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളിൽ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു.

എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്.60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.