മാത്യു കുഴൽനാടൻ ഭൂമി കയ്യേറി: വിജിലൻസ് കണ്ടത്തിൽ ശരിവെച്ച് റവന്യൂ വിഭാഗവും

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ റവന്യൂ വിഭാഗം ശരിവെച്ചു. ചിന്നക്കനാലിൽ റിസോർട്ട് പണിത മാത്യു കുടൽനാടന്റെ ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ.

 വില്ലേജ് സർവ്വെയർ സ്ഥലം അളന്നിരുന്നു. ഈ ഘട്ടത്തിലാണ് സർവ്വേയർ സർക്കാർ ഭൂമി കണ്ടെത്തിയത്. മാത്യു കുഴൽനാടൻ എംഎൽഎ ഭൂമി പോക്ക് വരവിലും രജിസ്ട്രേഷനിലും ക്രമക്കേട് നടത്തി എന്നും 50 സെന്റ് പുറമ്പോക്ക് കൈയേറി മതിൽ നിർമ്മിച്ചെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന ആയിരം ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തി എന്നും വിജിലൻസ് ആരോപിച്ചിരുന്നു. ഈ സ്ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വിൽപ്പന നടത്താൻ കഴിയില്ലെന്നും വിജിലൻസ് പറയുന്നു