രാജ്യത്തെ സ്ത്രീകൾക്കായി വ്യോമയാന മേഖലയിൽ വമ്പിച്ച പദ്ധതികളുമായി കേന്ദ്ര സർക്കാർ. സ്ത്രീകളുടെ പങ്കാളിത്തം വ്യോമയാന മേഖലയിൽ വർദ്ധിപ്പിക്കുന്നതിനായി ബോയിംഗ് സുകന്യ എന്ന പദ്ധതിക്ക് തുടക്കം കുറിച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്താനും വ്യോമയാന രംഗത്തെ ജോലികൾക്കായി പരിശീലനം നൽകാനും ഈ പദ്ധതി അവസരം ഒരുക്കും.
ഇതിനായി 150 ഓളം സ്ഥലങ്ങളിലായി STEM ലാബുകളും സ്ഥാപിക്കും. പൈലറ്റുമാരാകാൻ പരിശീലനം നേടുന്ന സ്ത്രീകൾക്ക് സ്കോളർഷിപ്പുകളും നൽകുമെന്ന് അറിയിച്ചു. ഇതിനുപുറമേ ആയി കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, വിമാന പരിശീലന പാഠ്യപദ്ധതി എന്നിവയ്ക്കായും നിക്ഷേപം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതെ സമയം പൈലറ്റുമാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിലൂടെ പല സർക്കാർ സ്‌കൂളുകളിലും കരിയർ കോച്ചിംഗ് ലഭ്യമാക്കാൻ കഴിയുമെന്നും പറയുക ഉണ്ടായി.

