രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണം: നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് അസം ഡിജിപിയോട് അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ നിർദ്ദേശിച്ചു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചതിനാണ് രാഹുൽ ഗാന്ധിക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അസം സമാധാനപരമായ സംസ്ഥാനമാണ്. നക്സലേറ്റ് രീതികൾ കോൺഗ്രസിന്റെ സംസ്കാരമാണ്. അസം സംസ്കാരം ഇതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രവർത്തകരെ പ്രകോപിപ്പിച്ചു, നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഗുവാഹത്തിയിൽ ഗതാഗത തടസ്സമുണ്ടായി തുടങ്ങിയ കുറ്റങ്ങളാണ് രാഹുൽനെതിരെ ഉള്ളത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡു

കൾ പൊളിച്ച് നീക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.

 അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയ്ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ അമ്മ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ആർഎസ്എസിനെയും ബിജെപിയെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.