Patriotism (Page 3)

indian army

ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമത്. ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പ്രകാരമാണ് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമായി അമേരിക്കയെ കടത്തിവെട്ടി ചൈനയുടെ ജനകീയ വിമോചന സേനയെ തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 21നാണ് മിലിറ്ററി ഡയറക്ട് എന്ന പ്രതിരോധ വെബ്‌സൈറ്റ് ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ 12 സൈനിക രാഷ്ട്രങ്ങളെയാണ് ഇവര്‍ വിലയിരുത്തലിനായി ഉപയോഗിച്ചത്. സൈനിക റിപ്പോര്‍ട്ടുകള്‍, സൈനിക ശേഷി, വാര്‍ത്തകള്‍ തുടങ്ങി വ്യത്യസ്ത സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ സൈന്യങ്ങളെ വിലയിരുത്തിയതെന്ന് മിലിറ്ററി ഡയറക്ട് അവകാശപ്പെടുന്നു. അതെസമയം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമെന്ന അഭിമാനാര്‍ഹമായ സ്ഥാനത്ത് ഇന്ത്യയുണ്ട്.

നാവികസേനക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വന്‍ മാറ്റമാണ് ചൈനയെ ഏറ്റവും ശക്തമായ സൈന്യമായി തെരഞ്ഞെടുത്തതിലെ പ്രധാനഘടകം. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ ചൈനക്കാണ് ലോകത്തെ ഏറ്റവും വലിയ നാവികസേനയുള്ളത്. അതേസമയം, നാവികസേനയിലെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കൂട്ടാതെയാണ് ഈ കണക്കെടുപ്പെന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിലാണ് അമേരിക്കക്ക് മുന്‍തൂക്കമുള്ളത്. റഷ്യക്കും ചൈനക്കും ഇന്ത്യക്കും കൂടിയുള്ളതിനേക്കാള്‍ കൂടുതല്‍ സൈനിക വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അമേരിക്കക്കുണ്ട്.

രാജ്യാന്തര തലത്തിലുള്ള നീക്കങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മറ്റുമായാണ് അമേരിക്കന്‍ സൈനിക ബജറ്റിന്റെ വലിയൊരു പങ്ക് നീക്കിവെച്ചിരിക്കുന്നത്. സൈനികര്‍ക്കായുള്ള പെന്‍ഷന്‍, വിരമിച്ച സൈനികരുടെ ചികിത്സാ ചിലവ്, ആണവായുധങ്ങളുടെ പരിചരണം, രഹസ്യാന്വേഷണം തുടങ്ങിയവയൊന്നും അമേരിക്കയുടെ ഈ സൈനികബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ ഒരു ട്രില്യണ്‍ ഡോളര്‍ (74.36 ലക്ഷം കോടി രൂപ) കടക്കും അമേരിക്കന്‍ സൈനിക ചെലവ്. സൈനിക ബജറ്റിന്റെ വലുപ്പത്തിലും ഇന്ത്യക്ക് നാലാം സ്ഥാനമാണ്.

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 11ാം വട്ട ചര്‍ച്ചയാണ് നടക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിംഗ്സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്.

ഇന്ത്യയും, ചൈനയും വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകള്‍ കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തുവിട്ടിരുന്നു.പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചര്‍ച്ചയിലെ പ്രധാന വിഷയം.

റായിപൂര്‍ : ഛത്തീസ്ഗഢ് ബിജ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയില്‍. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇയാളുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ നിയമിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ചത്തീസ്ഗഢ് പൊലീസ് കത്ത് മാവോയിസ്റ്റുകള്‍ അയച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സൈനിക സംഘത്തെ ആക്രമിക്കുകയായിരുന്നു. 22 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിനിടെയാണ് ജമ്മു സ്വദേശിയായ രാകേഷ്വാര് സിംഗ് മന്‍ഹാസ് എന്ന 35കാരനായ ജവാനെ കാണാതായത്.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെ രക്തസാക്ഷികളായ സൈനികരെ അപമാനിച്ചതിന്റെ പേരില്‍ ആസ്സാമില്‍ നിന്നുള്ള എഴുത്തുകാരി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് രക്തസാക്ഷികളായത്. ഔദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ എന്നായിരുന്നു ശിഖയുടെ വിവാദ കുറിപ്പ്. ഇതിനെതിരെയാണ് രാജ്യദ്രോഹകുറ്റത്തിന്റെ പേരില്‍ ശിഖ ശര്‍മ എന്ന 48 വയസ്സുള്ള എഴുത്തുകാരി അറസ്റ്റിലായത്.

സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പും വിവാദ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ള ശിഖ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.ഐപിസി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ശിഖ ശര്‍മയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വിവാദ പോസ്റ്റ് പ്രചരിച്ച ഉടന്‍തന്നെ ആസ്സാമില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ശിഖയ്ക്ക് വ്യാപകമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പീഡിപ്പിക്കും എന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ശിഖയ്ക്കു ലഭിച്ചതു ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഒരു വിശദീകരണവും പോസ്റ്റ് ചെയ്തിരുന്നു. എന്റെ പോസ്റ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരില്ലേ. എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ എന്താണ് നിയമത്തിന്റെ കണ്ണില്‍ കുറ്റകരമായി മാറാത്തത്. വധ ഭീഷണി ലഭിച്ചിട്ടുണ്ട് എനിക്ക്. പീഡന സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കെതിരെ നിയമ പാലകള്‍ കയ്യും കെട്ടി നോക്കിയിരിക്കുന്നു എന്നായിരുന്നു ശിഖയുടെ പരാതി.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുനിന്നും ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ആക്രമണം.

ശനിയാഴ്ച വൈകീട്ട് നാലേകാലിന് സി ആര്‍ പി എഫും സ്പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.