Latest News (Page 3,154)

K muraleedharan

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെന്നും എ​ങ്കി​ലും​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​നി​ന്നു​ണ്ടാ​യ​ ​’​കു​ത്തു”ക​ളെ​ ​അ​തി​ജീ​വി​ച്ച് ​നേ​മം​ ​പി​ടി​ക്കു​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന് ​കെ.​ ​മു​ര​ളീ​ധ​ര​ന്റെ​ ​ഉ​റ​പ്പ്.മാ​ർ​ച്ച് 30​ന് ​വൈ​കി​ട്ടാ​ണ് ​പ്രി​യ​ങ്ക​ ​ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ ​നേ​മ​ത്ത് ​റോ​ഡ്ഷോ​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​വൈ​കി​ട്ട് ​6ന് പൂ​ജ​പ്പു​ര​യി​ൽ​ ​ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തു​മെ​ന്ന​ ​സ​ന്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ ​മു​ര​ളീ​ധ​ര​ൻ​ ​അ​വി​ടെ​ ​ കാ​ത്തു​നി​ന്നു.​ ​

ഇ​രു​ട്ടാ​യാ​ൽ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ഇ​റ​ങ്ങാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്ന​ ​വി​വ​രം​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ലാ​രോ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​അ​റി​യി​ച്ചു.​ ​കാ​ർ​ ​മാ​ർ​ഗം​ ​കു​ണ്ട​മ​ൺ​ക​ട​വി​ലെ​ത്തു​മെ​ന്ന​ ​വി​വ​രം​ ​പി​ന്നാ​ലെ​യെ​ത്തി​യ​തോ​ടെ,​ ​മു​ര​ളീ​ധ​ര​ൻ​ ​അ​വി​ടെ​യെ​ത്തി.​ ​രാ​ത്രി​ ​എ​ട്ട​ര​ ​മ​ണി​യാ​യി​ട്ടും​ ​എ​ത്താ​താ​യ​പ്പോ​ൾ​ ​ആ​റ്റു​കാ​ൽ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​നേ​രി​ട്ടെ​ത്താ​നി​ട​യു​ണ്ടെ​ന്ന് ​ധ​രി​ച്ച് ​മു​ര​ളീ​ധ​ര​ൻ​ ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​

ചു​മ​ത​ല​ക്കാ​രാ​യ​ ​ഡി.​സി.​സി​ ​ത​ല​പ്പ​ത്തെ​ ​ഉ​ന്ന​ത​രാ​ണ് ​മു​ര​ളീ​ധ​ര​നെ​ ​പൂ​ർ​ണ​മാ​യും​ ​ഇ​രു​ട്ടി​ൽ​ ​നി​റു​ത്തി​യ​തെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​മു​ര​ളി​ ​കു​ണ്ട​മ​ൺ​ക​ട​വി​ൽ​ ​ നി​ന്ന് ​ പോ​യ​തി​ന് ​പി​ന്നാ​ലെ​ ​പ്രി​യ​ങ്ക​യെ​യും​ ​കൂ​ട്ടി​ ​നേ​താ​ക്ക​ൾ​ ​ കാ​റി​ൽ​ ​അ​വി​ടെ​യെ​ത്തി.​ ​എ​വി​ടെ​ ​മു​ര​ളീ​ധ​ര​നെ​ന്ന് ​പ്രി​യ​ങ്ക​ ​ആ​വ​ർ​ത്തി​ച്ച് ​ചോ​ദി​ച്ചി​ട്ടും​ ​കാ​റി​ൽ ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഡി.​സി.​സി​യി​ലെ​ ​ഉ​ന്ന​ത​ൻ​ ​മി​ണ്ടാ​തി​രു​ന്നു​വ​ത്രെ.​ ​

കാ​റി​ൽ​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വീ​ണ​ ​നാ​യ​രും​ ​പ്രി​യ​ങ്ക​യു​ടെ​ ​പ്ര​സം​ഗം​ ​പ​രി​ഭാ​ഷ​ ​ചെ​യ്യാ​ൻ​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ജ്യോ​തി​ ​വി​ജ​യ​കു​മാ​റും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കാ​റി​ലി​രു​ന്ന​ ​ആ​രും​ ​മു​ര​ളി​യെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ത​യ്യാ​റാ​വാ​ത്ത​തും​ ​മ​നഃ​പൂ​ർ​വം​ ​പ്രി​യ​ങ്ക​യെ​ ​നേ​മ​ത്തെ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​യാ​ണ് ​മു​ര​ളി​ ​ക്യാ​മ്പ് ​സം​ശ​യി​ക്കു​ന്ന​ത്.

ബി.​ജെ.​പി​യു​ടെ​ ​സി​റ്റിം​ഗ് ​മ​ണ്ഡ​ല​മാ​യ​ ​നേ​മ​ത്ത് ​കെ.​ ​മു​ര​ളീ​ധ​ര​നെ​ ​ഇ​റ​ക്കി​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കി​യി​ട്ടും,​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന​ ​ആ​ക്ഷേ​പം​ ​ജി​ല്ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന​ക​ത്ത് ​ശ​ക്തം. ​

എ​ങ്കി​ലും​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​നി​ന്നു​ണ്ടാ​യ​ ​’​കു​ത്തു”ക​ളെ​ ​അ​തി​ജീ​വി​ച്ച് ​നേ​മം​ ​പി​ടി​ക്കു​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന് ​കെ.​ ​മു​ര​ളീ​ധ​ര​ന്റെ​ ​ഉ​റ​പ്പ്.ബി.​ജെ.​പി​ ​വി​രു​ദ്ധ​പോ​രാ​ട്ട​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശ​മാ​യാ​ണ് ​മു​ര​ളീ​ധ​ര​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ​ ​കോ​ൺ​ഗ്ര​സ് ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തെ​ങ്കി​ലും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​നേ​മ​ത്ത് ​പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​തി​രു​ന്ന​തും​ ​കോ​ൺ​ഗ്ര​സ് ​ക്യാ​മ്പി​ൽ​ ​ച​ർ​ച്ച​യാ​ണ്.

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ കേസ് അഴിമതിയും സത്യപ്രതിജ്ഞാലംഘനവും ഉള്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇ്ക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. കളളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേട് കൊണ്ടാണ് ജലീല്‍ രാജിവച്ചതെന്നും മുന്‍പ് പല വിഷയങ്ങളിലും മുഖ്യമന്ത്രി സ്വീകരിച്ച നയം നമുക്കറിയാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ചോദ്യംചെയ്യലിന് പാതിരായ്ക്ക് തലയില്‍ മുണ്ടിട്ട് പോയ ആള്‍ ധാര്‍മ്മികത പറയുകയാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ജലീല്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളതെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നിയമമന്ത്രിയായ എ.കെ ബാലന്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. അഴിമതിക്കാരനായ മുഖ്യമന്ത്രി കൂടി രാജിവക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.

nurolink

നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം ഇനി ഞൊടിയിടയിൽ നിങ്ങളുടെ കൈകളിൽ എത്തും.
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂറാലിങ്ക് എന്ന അമേരിക്കൻ കമ്പനി ഇക്കാര്യത്തിൽ നിർണായകമായ ചുവടുവയ്പുകൾ നടത്തിക്കഴിഞ്ഞു. ലോകത്തിലെ ശതകോടീശ്വരൻമാരിൽ മുമ്പനും സംരംഭകനുമായ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന കമ്പനിയാണു ന്യൂറാ ലിങ്ക്.

പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു വിഡിയോ ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു കൊണ്ടാണു ന്യൂറാലിങ്ക് കഴിഞ്ഞ ദിവസം, തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ മാത്രമുപയോഗിച്ചു പുറംലോകത്തെ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതി വെളിപ്പെടുത്തിയത്.

ടെലിപ്പതിയിലൂടെ ആ വിഡിയോ ഗെയിം കളിച്ച ‘പേജർ’ എന്ന പേരുള്ള കുരങ്ങന്റെ ഒരു മിനിട്ടോളമുള്ള വിഡിയോ ആണു കമ്പനി പുറത്തുവിട്ടത്. ഈ ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വരാൻ പോകുന്നത്. തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയും.

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിലുള്ള സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമകൃഷ്ണന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്‍റെ ചികിത്സ പുരോഗമിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് അദ്ദേഹമത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഹോട്ടലുകൾക്കും കടകൾക്കും രാത്രി 9 മണിവരെ മാത്രം പ്രവർത്തിക്കാം. 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പൗരത്വം ലഭിക്കുന്നതുകൊണ്ടാണ് മമത ബാനര്‍ജി സിഎഎ എതിര്‍ക്കുന്നതെന്നും അമിത് ഷാ തെക്കന്‍ ബസിര്‍ഘട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് തൃണമൂല് പ്രചരിപ്പിക്കുന്നത്. അവര്‍് നുണ പറയുകയാണ്. സിഎഎ പൗരത്വം നല്കാനുള്ളതാണ് ആരെയുംപുറത്താക്കാനുള്ളതല്ല.നിങ്ങള്‍ താമര സര്‍ക്കാരിനെ തെരഞ്ഞെടുക്കൂ, തീര്‍ച്ചയായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിനെക്കാള്‍ കൂടുതലല്‍് മമത എന്നെക്കുറിച്ചാണ് പറയുന്നത്. അമിത് ഷാ രാജിവയ്ക്കണമെന്നും അവര് ആവശ്യപ്പെടുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്ട രാജിവയ്ക്കാന് തയാറാണെന്നും അമിത് ഷാ പറഞ്ഞു. നിരവധി തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും അമിത് ഷാ ഇന്നലെ പങ്കെടുത്തു.

കോഴിക്കോട്: മറ്റൊരു വഴിയുമില്ലാതെയാണ് കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയ്യാറായതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സ്റ്റേ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോളും നുണപറയാനാണ് മന്ത്രി ശ്രമിച്ചതെന്നും രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാന്‍ തയ്യാറാകേണ്ടിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു.ധാര്‍മികതയുടെ പേരിലാണെങ്കില്‍ 2018 നവംബര്‍ 2ന് യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്ക്കണമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. കെ.ടി. ജലീലിന്റെ എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വിജിലന്‍്‌സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.

pooram

തൃശൂർ:കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താൻ തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. 

വാക്‌സീൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനമായി.പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്.

മുംബൈ: കോവിഡ്് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അറിയിച്ചത്. കൂടാതെ, 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന് പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ച് ശതമാനം വര്‍ധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ 4 രൂപ 20 പൈസയാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കര വര്‍ധന സംബന്ധിച്ച് ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.