കെജിടിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ; മെയ് 24 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിൽ വച്ച് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ്വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് മെയ് 24 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/ ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറം സി-ആപ്റ്റിന്റെ ഔദ്യോഗിക വെബ്സെറ്റായ www.captkerala.com ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഓഫീസർ ഇൻചാർജ്, സി-ആപ്റ്റ് സബ് സെന്റർ, ബൈരായിക്കുളം എൽ. പി. സ്‌ക്കൂൾ കോമ്പൗണ്ട് , റാം മോഹൻ റോഡ്, കോഴിക്കോട് – 673004. ഫോൺ 0495 2723666, 0495 2356591, 9778751339 (ഇ.മെയിൽ : kozhikode@captkerala.com) എന്ന വിലാസത്തിൽ ബന്ധപ്പെടാം.