National (Page 858)

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുത്ത്. നാലാംഘട്ട വോട്ടെടുപ്പിനിടയില്‍ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബി ജെ പി നേതാവ് സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇന്നത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

supreme court

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്ന് അഡ്‌ഹോക്ക് ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിവീധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ടെന്നും ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ടെന്നും ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്നും നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍് ഒരു വനിതാ ജഡ്ജി പോലുമില്ല.

ദില്ലി:ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ്. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. 

vivek

ചെന്നൈ : തമിഴ്‌നടന്‍ വിവേക് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവേക് നിരീക്ഷണത്തിലാണ്. ആന്‍ജിയോഗ്രാം ചെയ്തുകഴിഞ്ഞു.59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

oxygen

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക ഉപയോിച്ച് രാജ്യത്ത് നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് ഓക്‌സിജന്‍ അനുവദിക്കുക. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസിലെ സാഹചര്യം ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും, നഴ്‌സിംസ് അസിസ്റ്റന്റുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദേശ വാക്‌സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

ന്യൂഡല്‍ഹി: മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് സമ്മേളനം പോലെയല്ല കുംഭമേളയെന്ന് വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായ്. കുംഭമേളയെ മര്‍ക്കസുമായി താരതമ്യപ്പെടുത്തുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്നും കുംഭമേള നിര്‍ത്തേണ്ട ആവശ്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുംഭമേളയ്ക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണെന്ന് വിഎച്ച് പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിന്‍ പറഞ്ഞു.മേള നിര്‍ത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാല്‍ മേളയ്‌ക്കെത്തുന്നവരില്‍ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മര്‍ക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ അതിവ്യാപനം തടയുന്നതിനായി കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരെ അടക്കം നിയന്ത്രിക്കുന്ന ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ആര്‍എസ്എസിന് ഒരു സൈനികേതര സംഘടനയ്ക്ക് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കുന്നത്. 1500ല്‍ അധികം സംഘപ്രവര്‍ത്തകരാണ് ഇനി സ്‌പെഷ്യല്‍ പോലീസ് പദവിയില്‍ പ്രവര്‍ത്തിക്കുക. സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ജോലി ചെയ്യുന്ന എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകര്‍കകും നല്‍കുമെനന ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷിഫ്റ്റുകളായിട്ടായിരിക്കും ഡ്യൂട്ടി ചെയ്യുക. ഇതിനായി എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ആറു വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘമായിരിക്കും ഡ്യൂട്ടി ചെയ്യുകയെന്ന് പോലീസ് വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹരിദ്വാര്‍ നഗരം, റെയില്‍വേസ്റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഒരോ ഡ്യൂട്ടി സ്ഥലത്തും ഇവരെ സഹായിക്കാനായി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയെയും നിയോഗിക്കുമെന്നും എസ്പി വ്യക്തമാക്കി. പോലീസിന്റെ അഭ്യര്‍ത്ഥനമാനിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ ആര്‍എസ്എസ് ഹരിദ്വാറിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കുംഭമേള ഐജി സജ്ഞയ് ഗുഞ്ചാലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം മുന്‍നിര്‍ത്തി സപെഷ്യല്‍ പോലീസ് പദവി നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.