National (Page 856)

ന്യൂദല്‍ഹി: കോവിഡ്19 വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ എവിടെയൊക്കെ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മാതി.വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സേവനം നല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇനി നിങ്ങള്‍ നില്‍ക്കുന്നതിന് തൊട്ടടുത്ത് ഒരു കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ മതി.കോവിഡ് മഹാമാരിയുടെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക.

ഗൂഗിള്‍ ഓര്‍ഗ് രണ്ടര ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും ആഗോള വിതരണം ത്വരിതപ്പെടുത്തുന്നതിന് ഗവിക്ക് പ്രോ ബോണോ സാങ്കേതിക സഹായം നല്‍കുകയും ചെയ്യുന്നു.
കൂടാതെ പരിമിതമായ ഇന്റര്‍നെറ്റ് ആക്സസ് ഉപയോഗിച്ച് വാക്സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ ക്ലൗഡ് അതിന്റെ ഇന്റലിജന്റ് വാക്സിന്‍ ഇംപാക്റ്റ് സൊല്യൂഷന്റെ (ഐവിഐ) ഭാഗമായി ഒരു വെര്‍ച്വല്‍ ഏജന്റും തുടങ്ങുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആളുകള്‍ക്ക് വാക്സിന്‍ കൂടിക്കാഴ്ചകള്‍ ബുക്ക് ചെയ്യാനും വെര്‍ച്വല്‍ ഏജന്റ് മുഖേന ചാറ്റ്, ടെക്സ്റ്റ്, വെബ്, മൊബൈല്‍ ഫോണിലൂടെ 28 ഭാഷകളിലും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും.

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിന്റെ കുറവിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു. ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്കിയിട്ടുള്ളു.അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

hotspot

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. മാത്രമല്ല, ഞായറാഴ്ച ലോക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങള്‍, അവശ്യവസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ കര്‍ഫ്യൂവിന്റെ പരിധിയില്‍് നിന്ന് ഒഴിവാക്കി.സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ. ഹില്‍സ്റ്റേഷനുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍,മൃഗശാലകള്‍ എന്നിവ അടയ്ക്കും. വലിയ കടകള്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിറ്റി ബാങ്ക് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സിറ്റി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയ്ന്‍ ഫ്രേസര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക.

1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്. ഇതിലെല്ലാമായി 19,000 ജീവനക്കാരുമുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു.

സിറ്റി ബാങ്കിന്റെ വിൽപന നടക്കുകയാണ്. വിൽ‌പന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും സ്റ്റാഫുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്.ഇന്ത്യയ്ക്ക് പുറമേ ചൈന, ഓസ്‌ട്രേലിയ, മലേഷ്യ, ബഹ്്‌റൈന്‍, കൊറിയ, ഇന്തോനേഷ്യ, റഷ്യ, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, പോളണ്ട്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിക്കുന്നത്.

അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും. ഹോങ്കോങ്, സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം.

ഇവിടങ്ങളില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയിലാണ് ബാങ്ക് പ്രധാനമായും ശ്രദ്ധയൂന്നുന്നത്.രാജ്യത്തെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റി ബാങ്ക് 1902 ല്‍ കൊല്‍ക്കൊത്തയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരുടെ ലിങ്ക്ഡ്ഇന്‍ പേജിലെ വിവര പ്രകാരം രാജ്യത്ത് 20,000 ജീവനക്കാരുണ്ട്.റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തിയെങ്കിലും ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടരുമെന്ന് ബാങ്ക് പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ അംഗീകരിച്ചു.

ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങും. മഹാരാഷ്ട്രയെ കൂടാതെ മധ്യപ്രദേശും ഇതേ ആവശ്യവുമായി റെയിൽവേയെ സമീപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ദൗർലഭ്യമുണ്ട്. കോവിഡ് പ്രതിസന്ധി ഇനിയും രൂക്ഷമായാൽ കേരളത്തിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്.

വിശാഖപട്ടണം, ജംഷഡ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓക്‌സിജൻ ശേഖരിക്കാനായി മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിൻ നാളെ പുറപ്പെടും. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കാനായി ബെഡുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ റെയിൽവേ കോച്ചുകൾ ബെഡുകളാക്കി മാറ്റുന്ന പ്രക്രിയയും നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്. മുൻ പ്രധാനമന്ത്രി അഞ്ചി നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.രാജ്യത്ത് വാക്സിനേഷൻ ഊർജിതമാക്കണം. കത്തിലാണ് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പരമ പ്രധാനം വാക്സിനേഷനാണെന്ന് മുൻ പ്രധാന മന്ത്രി ഡോ മൻമോഹൻ സിംഗ് കത്തിൽ വ്യക്തമാക്കുന്നു.

സമയാസമയങ്ങളിൽ വാക്സിൻ എത്തിക്കുന്നത് ഉറപ്പു വരുത്താനായി, അടുത്ത ആറു മാസത്തിനിടെ എത്ര വാക്സിൻ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം. വാക്സിനുകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കണം.

വാക്സിൻഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്സിൻ നിർമ്മാതാക്കൾക്ക് സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സഹായം നൽകണം. വാക്സിൻ ക്ഷാമം നേരിട്ടാൽ വിശ്വസനീയമായ ഏജൻസികളുടെ അനുമതി ലഭിച്ച വാക്സിനുകൾ ഇറക്കുമതി ചെയ്യണം എന്നിവയാണ് മൻമോഹൻ സിംഗ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വർധിച്ചത്.

തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേർ.

മുംബൈ: ബെന്‍ സ്റ്റോക്‌സിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ നഷ്ടമാണെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റോക്‌സിനെ ശസ്ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലിന് പൊട്ടലേല്ക്കുകയായിരുന്നു. നാളെയാണ് താരത്തിന്റെ ശസ്ത്രക്രിയ.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമമാണ് ബെന്‍ സ്റ്റോക്‌സിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് പുറമെ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബെന്‍ സ്റ്റോക്‌സിന് നഷ്ടമാകും.

ന്യൂഡല്‍ഹി: കെ.എ.എസ് പ്രവേശനത്തിനുള്ള ഇരട്ട സംവരണം ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സത്യവാങ്മൂലം. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ലാത്തിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണം. ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രവേശനത്തിന് സംവരണം നല്കുന്നത് ഇരട്ട സംവരണം ആണെന്നാണ് സമസ്ത നായര്‍ സമാജം ഉള്‍പ്പടെ ഉള്ള ഹര്‍ജിക്കാരുടെ വാദം.

whatsapp

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ അവരുടെ പേരിന് അടിയില്‍ ഓണ്‍ലൈന്‍ എന്ന് കാണിക്കും. നിങ്ങളുടെ നമ്പര്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്കും ഇത് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം ഒരു വ്യക്തി ഓഫ് ലൈനാണോ, ഓണ്‍ലൈനാണോ എന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ട്രാക്കറുകള്‍ ഈ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

ട്രെയ്സ്ഡ് സിടിഒ മാറ്റ് ബോഡി ഇത്തരത്തിലുള്ള ചില ട്രാക്കറുകള്‍ ഉപയോഗിക്കുകയും, അതില്‍ നിന്നും ലഭിക്കുന്ന പല വിവരങ്ങളും ആധികാരികമാണെന്ന് പറയുന്നുമുണ്ടെന്നാണ് പറയുന്നത്. ചില ആപ്പുകളിലും സൈറ്റുകളിലും ഏത് നമ്പര്‍ അടിച്ച് നല്‍കിയാലും അതില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഏപ്പോള്‍ ഓണ്‍ലൈന്‍ വന്നു എത്ര സമയം ഓണ്‍ലൈന്‍ ഉണ്ടായിരുന്നു തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നു.

ഇത്തരത്തിലുള്ള സൈറ്റുകളുടെയും, ആപ്പുകളുടെയും പൊതു രീതികള്‍ ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളെ ആപ്പുകളെ പ്രമോട്ട് ചെയ്യാതിരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്.രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഓണ്‍ലൈന്‍ ഉണ്ടായി, അയാള്‍ ആര്‍ക്കാണ് ടെക്സ്റ്റ് ചെയ്യുന്നത് എന്ന് പോലും കണ്ടെത്തും എന്നും അവകാശപ്പെടുന്നു.

ഇത്തരം ചാര, ഒളിഞ്ഞുനോട്ട ആപ്പുകള്‍ ഇത്രയും കര്‍ശ്ശനമായ ഓഡിറ്റുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റും എങ്ങനെ കടന്നു കയറുന്നുവെന്നതിനും ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കുന്നു, കുട്ടികളെ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ എന്ന പേരിലാണ് പല ആപ്പുകളും സ്റ്റോറുകളില്‍ കടന്നുകയറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ഈ ആപ്പുകള്‍ അവകാശപ്പെടും. എന്നാല്‍ ഉപയോഗത്തില്‍ വരുമ്പോള്‍ ആതായിരിക്കില്ല സ്ഥിതി.

ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തരം ചാര സൈറ്റുകള്‍ക്കും, ഒളിഞ്ഞുനോട്ട സൈറ്റുകള്‍ക്കും ഓണ്‍ ലൈനില്‍ നിലനില്‍പ്പ് എളുപ്പമാണ്. ഇത്തരത്തിലുള്ള വെബ് സൈറ്റുകള്‍ ട്രെയ്സ്ഡ് കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ നിരീക്ഷിക്കുന്ന ഇത്തരം ഒരു സൈറ്റ് – ‘വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും, അയാള്‍ ആര്‍ക്ക് എപ്പോള്‍ ഏത് സമയത്ത് സന്ദേശം അയക്കുന്നു ഇവയെല്ലാം നിരീക്ഷിക്കുകയാണ് ഞങ്ങളുടെ സേവനം’ – എന്ന് എഴുതിവച്ചിരിക്കുന്നു.

ഹരിദ്വാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ അഖാഡകളിലൊന്നായ ജൂന അഖാഡ. പൊതുനന്മയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ലെന്നും മറ്റ് വിഭാഗങ്ങളും തങ്ങളെപ്പോലെ കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നുവെന്നും സ്വാമി അവദേശാനന്ദഗിരി വ്യക്തമാക്കി. കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്നും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.