കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് സ്വാമി അവദേശാനന്ദഗിരി

ഹരിദ്വാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ അഖാഡകളിലൊന്നായ ജൂന അഖാഡ. പൊതുനന്മയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ലെന്നും മറ്റ് വിഭാഗങ്ങളും തങ്ങളെപ്പോലെ കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നുവെന്നും സ്വാമി അവദേശാനന്ദഗിരി വ്യക്തമാക്കി. കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്നും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.