മുംബൈ: ബെന്‍ സ്റ്റോക്സിന്റെ അഭാവം രാജസ്ഥാന് റോയല്‍സിന് വലിയ നഷ്ടമാണെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റോക്സിനെ ശസ്ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ക്രിസ് ഗെയ്ലിന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലിന് പൊട്ടലേല്ക്കുകയായിരുന്നു. നാളെയാണ് താരത്തിന്റെ ശസ്ത്രക്രിയ.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമമാണ് ബെന്‍ സ്റ്റോക്സിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് പുറമെ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബെന്‍ സ്റ്റോക്സിന് നഷ്ടമാകും.
2021-04-18

