National (Page 851)

ഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

എന്‍.വി രമണ ഈനാട് ദിനപത്രത്തിന്റെ ലേഖകന്‍, ആന്ധ്ര സംസ്ഥാന രൂപീകരണ പ്രക്ഷോഭ പങ്കാളി തുടങ്ങിയ പശ്ചാത്തലങ്ങളോടെയാണ് അഭിഭാഷകനാകുന്നത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 2013 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി ജഡ്ജി. ചീഫ് ജസ്റ്റിസായി അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെ കാലാവധിയുണ്ട്.

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നേപ്പാളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പോകാനെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എന്‍ഒസിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് നേരിട്ട വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നതുമൂലം നേപ്പാള്‍ വഴിയുള്ള സര്‍വീസുകളെയാണ് പ്രവാസികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ എന്‍ഒസി വേണമെന്ന നിലപാട് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. പുതിയ തീരുമാനത്തിലൂടെ ഈ ദുരിതത്തിന് അറുതി വരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്കാണ് എന്‍.ഒ.സി ഒഴിവാക്കിയത്.
പാസ്‌പോര്‍ട്ടില്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികള്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്ന് അദേഹം പറഞ്ഞു.

covid

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഡൽഹിയിൽ കോവി‍ഡ് തരംഗത്തിനു പിന്നിലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് (എൻസിഡിസി) സാംപിളുകൾ അടിസ്ഥാനമാക്കിയുള്ള പഠനം. ഡൽഹിയിൽ യുകെ വകഭേദത്തിലുള്ള വൈറസ് 400 കേസുകളിലും ഇന്ത്യയിലെ ഇരട്ട വകഭേദം 76 കേസുകളിലും കണ്ടെത്തി. ഇന്ത്യയിലാകെ യുകെ വകഭേദത്തിൽ 1,644 കേസുകളാണു റിപ്പോർട്ട് ചെയ്തത്.

1735 കേസുകളിൽ വൈറസ് വകഭേദങ്ങളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. യുകെ വകഭേദത്തിൽ 64 കേസുകൾ മഹാരാഷ്ട്രയിലാണു കണ്ടെത്തിയത്. ആറ് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീൽ വകഭേദവും 427 ഇന്ത്യൻ ഇരട്ട വകഭേദവും തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ 1770 സാംപിളുകളാണു പഠന വിധേയമാക്കിയത്.മാർച്ച് രണ്ടിന് യുകെ വകഭേദത്തിൽ 28 ശതമാനം വർധന കണ്ടെത്തിയിരുന്നു. ഇത് മാർച്ച് അവസാനം ആയപ്പോഴേക്കും 50 ശതമാനം വർധിച്ചതായും സുജിത് കുമാർ സിങ് വ്യക്തമാക്കി.

15,135 സാംപിളുകളുടെ ജിനോം സീക്വൻസിങ് വഴിയാണ് വൈറസ് വകഭേദങ്ങളും കേസുകളുടെ വർധനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.ദക്ഷിണാഫ്രിക്കന്‍ വകഭേദം 112 കേസുകൾ, ഒരു ബ്രസീൽ വകഭേദം, 732 ഇരട്ട വകഭേദ കേസുകളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ കോവിഡ് തരംഗം യുകെ വകഭേദവുമായി ബന്ധപ്പെട്ടാണെന്ന് എൻസിഡിസി ഡയറക്ടർ സുജിത് കുമാർ സിങ് പറഞ്ഞു. ഡൽഹിയിൽ വളരെ വ്യത്യസ്തമായ സാഹചര്യമാണുള്ളത്. യുകെ വകഭേദവും ബി 1617ഉം (ഇരട്ട വകഭേദം) ഇവിടെയുണ്ട്.

വെറും നാൽപത്തഞ്ച് മിനിട്ടുകൾ കൊണ്ട് കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ‘കൊവിറാപ്’ സാങ്കേതിക വിദ്യയുമായി ഐഐ‌ടി ഖരക്‌പൂർ.ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസർ സുമൻ ചക്രബർത്തി, ഡോക്‌ടർ ആരിന്ധം മൊണ്ടാൾ എന്നിവർ നേതൃത്വം നൽകുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. കൊവിഡ് പരിശോധനയ്‌ക്ക് പുറമേ ക്ഷയരോഗം കണ്ടെത്താനും ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമെന്ന് ഐ.ഐ.ടി അധികൃതരും റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പും അവകാശപ്പെടുന്നു.

ടെസ്‌റ്റുകളിൽ മികച്ച ഫലമാണ് ഉപകരണത്തിന് ലഭിച്ചത്. അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഘട്ടത്തിൽ ഫലം അറിയാനായി ഉപയോഗത്തിന് അനുമതി കാത്തിരിക്കുകയാണ് ഐ.ഐ.ടി ഗവേഷകർ.ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേർട്ടൺ ഹോൾഡിംഗ്സ് എന്നിവർക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു.അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്‌ടർ പ്രൊഫ. വി.കെ തിവാരി പറയുന്നത്.

പലഘട്ടങ്ങളായുള‌ള ഐസോ‌തെർമൽ ന്യൂക്ളിക് ആസിഡ് പരിശോധനാ സാങ്കേതിക വിദ്യയാണ് കൊവിറാപിൽ ഉപയോഗിക്കുന്നത്. വ്യക്തമായ ഫലം ലഭിക്കുന്നതിന് ഈ ഉപകരണത്തോടൊപ്പം ഒരു ആപ്പും തയ്യാറാക്കിയിട്ടുണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും സ്വീകരിക്കുന്ന സാമ്പിളുകൾ ഒരു പ്രത്യേക ലായനിയിൽ ചേർത്ത് ഉടൻ തന്നെ ഫലം ലഭിക്കുന്നതാണ് കൊവിറാപ്പിന്റെ രീതി.

oxygen

ന്യൂഡല്‍ഹി:രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

എളുപ്പത്തില്‍ ഉപയോഗിക്കാനും മാറ്റിസ്ഥാപിക്കാനുമെല്ലാം സാധ്യമാകുന്ന പ്ലാന്റാണിതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യ വക്താവ് എ ഭാരത് ഭൂഷണ്‍ ബാബു വ്യക്തമാക്കി.കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിക്കുമെന്ന് ഭാരത് ഭൂഷണ്‍ പറഞ്ഞു.

ജര്‍മനിയില്‍വ നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.മഹാമാരി കണക്കിലെടുത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ സംഭരണം നടത്തുന്നതിന് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും മറ്റ് പ്രതിരോധ ഏജന്‍സികള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചതിന് നാല് ദിവസത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഹരിയാന : ആശുപത്രിയിൽ നിന്ന് കോവിഡ് വാക്‌സിൻ അടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളൻ തിരികെ നൽകി. 1700 ഡോസ് വാക്സീനടങ്ങിയ ബാഗുമായാണ് ഇയാൾ കടന്നു കളഞ്ഞത്. ഹരിയാനയിലെ ജിന്തിലാണ് സംഭവം. എന്നാൽ, ബാഗിൽ വാക്‌സിനാണെന്നു അറിഞ്ഞതോടെ ക്ഷമാപണം നടത്തി ബാഗ് തിരികെ ഏൽപിക്കുകയായിരുന്നു. ബാഗ് തുറന്നപ്പോഴാണ് വാക്സീനാണെന്ന് തിരിച്ചറിഞ്ഞത്.

ഒടുക്കം മനംമാറ്റമുണ്ടായ കള്ളൻ ഹിന്ദിയിൽ കുറിപ്പു തയ്യാറാക്കി സിവിൽ പോലീസ് സ്റ്റേഷന് സമീപം ബാഗ് എത്തിക്കുകയായിരുന്നു. സ്റ്റേഷന് പുറത്തുള്ള ചായക്കടക്കാരനെയാണ് ഇയാൾ ബാഗ് ഏൽപ്പിച്ചത്.പൊലീസുകാർക്കുള്ള ഭക്ഷണമാണ് ഉള്ളിലെന്നും അത്യാവശ്യമുള്ളതിനാൽ വെറെ സ്ഥലത്ത് ഡെലിവറിക്ക് പോവുകയാണെന്നുമാണ് കടക്കാരനോട് ഇയാൾ പറഞ്ഞത്. അതെ സമയം മോഷ്ടാവിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉണ്ടായ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങികഴിഞ്ഞു. ഇന്ത്യയ്‌ക്ക് പ്രാണവായു നൽകാനായി അയൽരാജ്യങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.ജർമ്മനി ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നായി മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ച് കഴിഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകളാണ് രാജ്യത്ത് എത്തിക്കുക.രാജ്യത്തെ ചില സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ അധികം ഉത്പാദിപ്പിക്കാനുളള ശേഷിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഓക്‌സിജൻ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുളള സംസ്ഥാനങ്ങളിൽ ഓക്‌സിജൻ അധികമുണ്ട്.

ഇത്തരത്തിൽ അധികമുളള സംസ്ഥാനങ്ങളിൽ നിന്ന് ഓക്‌സിജൻ ആവശ്യമുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടാൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റ് (എൽ സി എ) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപയോഗിച്ച് മിനിട്ടിൽ ആയിരം ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാൻസ്പോർട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കൊപ്പം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങൾ ലഡാക്കിൽ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ്.

കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യോമസേന ട്വിറ്ററിലൂടെ അ‌റിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാൻ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെർച്വൽ യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാൻ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

മുംബൈ: സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ദേശീയ ടീമില്‍ പുറത്ത് നിര്‍ത്തുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു ആദ്യമത്സരത്തില്‍ നല്ല തുടക്കം കാഴ്ചവച്ചുവെങ്കിലും പിന്നീടുണ്ടായ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇന്നലെ ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ എത്തുകയായിരുന്നു.ആദ്യം തന്നെ മനസിലാക്കേണ്ടത് സഞ്ജു ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. ആദ്യ മത്സരത്തില് അത് അവന് ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ. സഞ്ജു ഒരു മത്സരത്തില്‍ നന്നായി കളിക്കും. അടുത്ത മത്സരത്തിലും അതുതന്നെ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ സാഹചര്യം എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കില്ല. പെട്ടന്ന് ്പുറത്താവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. സഞ്ജു നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. രാജസ്ഥാന്‍ നിരയില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസുമുണ്ട്. റണ്‍്‌സ് കണ്ടെത്താന് അവര്‍ മിടുക്കരാണ്. അതുകൊണ്ട് ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് റണ്‌സ് കണ്ടെത്തുകയാണ് വേണ്ടത്. ഗവാസ്‌കര് പറഞ്ഞു.

supreme court

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകരെ വിമര്‍ശിച്ച് സുപ്രിംകോടതി. മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.

കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെതിരേയും അമിക്കസ് ക്യൂറിയായി ഹരീഷ് സാല്‍വയെ നിയമിച്ചതിന് എതിരെയുമാണ് മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയത്.മുതിര്‍ന്ന അഭിഭാഷകരുടെ വിമര്‍ശനത്തെ തുടര്‍ന്ന് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാല്‍വെ പിന്മാറി. ഇതോടെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവാഴ്ചത്തേക്ക് മാറ്റി.

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.ഇതോടെ വാക്സിൻ എടുത്തവർക്ക് വീണ്ടും കോവിഡ് പോസിറ്റീവാകുന്നതിനുള്ള സാധ്യത വളരെ കുറവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാ‍ർഗം വാക്സിനേഷനാണെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും അടിവരയിടുന്നു.

ബുധനാഴ്ച സ‍ർക്കാ‍ർ വൃത്തങ്ങൾ പുറത്തുവിട്ട ഈ ഡാറ്റ കൂടുതൽ സംശയങ്ങളെ അകറ്റാനും കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകാനും സഹായിക്കും.നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള രണ്ട് വാക്സിനുകളും കഠിനമായ രോഗത്തിനെതിരെ പൂർണ്ണ പരിരക്ഷ നൽകുന്നതായാണ് റിപ്പോ‍‍ർട്ടുകൾ.

വൈറസിന്റെ നിലവിലെ രണ്ടാം തരംഗത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ ആശുപത്രികളും ആരോഗ്യസംരക്ഷണ മേഖലകളും നേരിടുന്ന ഭാരം വേഗത്തിൽ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.ഒരു വാക്സിനും രോഗത്തിനെതിരെ 100 ശതമാനം വിജയശതമാനം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ രോഗം ‌തടയാൻ വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ധ‍‍ർ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഭാരത് ബയോടെക് എന്നിവ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം മറ്റൊരു ഇടക്കാല കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. ഇത് കോവാക്സിൻ കഠിനമായ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതരമായ തരത്തിൽ രോഗം പിടിപെടില്ല. ഗുരുതരമായ രോഗം, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന ഘട്ടം, മരണം എന്നിവ തടയുന്നതിന് കോവിഷീൽഡ് വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ അസ്ട്രസെനെക്കയും വ്യക്തമാക്കിയിരുന്നു.