സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റു

ഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

എന്‍.വി രമണ ഈനാട് ദിനപത്രത്തിന്റെ ലേഖകന്‍, ആന്ധ്ര സംസ്ഥാന രൂപീകരണ പ്രക്ഷോഭ പങ്കാളി തുടങ്ങിയ പശ്ചാത്തലങ്ങളോടെയാണ് അഭിഭാഷകനാകുന്നത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 2013 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി ജഡ്ജി. ചീഫ് ജസ്റ്റിസായി അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെ കാലാവധിയുണ്ട്.