ന്യൂഡല്‍ഹി: സ്വകാര്യതാനയത്തില്‍ വരുത്തിയ അപ്‌ഡേറ്റ് പിന്‍വലിക്കണമെന്ന് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ നിയമാനുസൃത നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മേയ് 15 എന്ന നടപ്പാക്കല്‍ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതില്‍നിന്നുള്ള ഒഴിവാകല്‍ ആകില്ലെന്ന് 18ന് നല്‍കിയ നോട്ടിസില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം വ്യക്തമാക്കി.വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉപയോക്താക്കളോടു വിവേചനപരമായാണു കമ്പനി പെരുമാറുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2021-05-20

