Kerala (Page 1,890)

covid

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മാസ്‌ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്ററെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കുണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും തീരുമാനമായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതിനിയും തുടരും.

ബി സി നൗഫല്‍ സംവിധാനത്തില്‍ മമ്മൂട്ടിചിത്രമൊരുങ്ങുന്നു. മൈ നെയിം ഈസ് അഴകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സലിം അഹമ്മദ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.വണ്‍ എന്ന സിനിമയാണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയത്.കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്.

p jayaraj

കണ്ണൂര്‍: മകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍. ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്.

പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര് സംഘര്ഷവുമായി ബന്ധപ്പെട്ടാണെങ്കില് ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന് യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്ട്ടി അനുഭാവികള് ഏര്‌പ്പെടേണ്ടത്.”
മൂന്ന് മണിക്കൂര്‍ ജെയിന്‍ രാജ് പോസ്റ്റ് ചെയ്ത ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് കമന്റിട്ടിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം – മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍് ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പ്രതികരിച്ചിരുന്നു. തന്റെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന് മുഹ്‌സിന് പറഞ്ഞു. 20 അംഗ ഡിവൈഎഫ്‌ഐ പ്രവര്ത്തകര് ചേര്ന്നാണ് ആക്രമിച്ചത്. തന്നെ മര്ദ്ദിക്കുന്നത് കണ്ടാണ് മന്‌സൂര് ഓടിയെത്തിയതെന്ന് മുഹ്‌സിന് വെളിപ്പെടുത്തി. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന് നിലവില് കോഴിക്കോട് ആശുപത്രിയില് ചികിത്സയിലാണ്. തന്റെ കണ്‍മുന്നിലിട്ടാണ് മകനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.

കൊച്ചി: സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപ് മൊഴി നല്ഡകിയത്. എന്നാല്‍ മൊഴിയെടുക്കുന്നതിന് ക്രൈബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തര് റദ്ദ് ചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെടും.
ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്‍കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

bjp

തിരുവനന്തപുരം : നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറ് വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ശബരിമല വികാരം സർക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോൾ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.

ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂർ, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, ചേർത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂർ, തിരുവനന്തപുരത്ത് കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷ വച്ചുപുലർത്തുന്നു.

സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ.ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷകൾക്ക് കുറവില്ല.

കൊച്ചി: കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്‍റണിയുടെ മകനുമായ അനില്‍ കെ. ആന്‍റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ നിശിത വിമർശനം.

ഇദ്ദേഹത്തെക്കൊണ്ട് കോണ്‍ഗ്രസ് ഐ.ടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നാണ് സൈബര്‍ ടീമിന്‍റെ ചോദ്യം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണ്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും പോസ്റ്റിൽ പറയുന്നു.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത ആളാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്‍റണി. എ. സി മുറിയില്‍ ഇരുന്ന് സ്വന്തമായി ചെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പൂഞ്ഞാറില്‍ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി ജോര്‍ജ്ജ് . ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു.

ബിജെപി വോട്ട് മണ്ഡലത്തില്‍ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാല്‍ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്. പാലായില്‍ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

sreedharan

പാലക്കാട്: ജയിച്ചാലും തോറ്റാലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. വികസനം, വ്യവസായം, മാലിന്യം, കുടിവെള്ളം എന്നിവയില്‍ നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ ആകാന്‍ കാത്തിരിക്കില്ലെന്നും വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രവര്ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്‌നം ബിജെപി പ്രവര്‍ത്തകരുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സുറിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണം. ചെന്നിത്തല പറഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മിഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സമൂഹം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ചെയ്‌തത് ചതിയാണെന്ന് മന്ത്രി എ കെ ബാലൻ. യു ഡി എഫ് കരുതിവച്ച ബോംബ് ഇതായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.സുകുമാരൻ നായരുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ കോൺഗ്രസ്, യു ഡി എഫ് നേതാക്കളുടെ പ്രസ്‌താവനകൾ വന്നപ്പോൾ ഗൂഢാലോചന വ്യക്തമായി. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരൻ നായർ ഇത് ചെയ്‌തത്.

സുകുമാരൻ നായർ പറഞ്ഞാലുടൻ സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.സുകുമാരൻ നായർ പറഞ്ഞത് ആ സമുദായം കേൾക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരൻ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്‌താവന ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്നതാണെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

അതേസമയം, സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വിമർശനം തുടരുന്നതിനിടയിൽ വിശദീകരണവുമായി എൻ എസ് എസ് രംഗത്തെത്തിയിട്ടുണ്ട്. സുകുമാരൻ നായരുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻ എസ് എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻ എസ് എസ് അല്ല. വിശ്വാസ പ്രശ്‌നത്തിൽ എൻ എസ് എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ലെന്നും എൻ എസ് എസ് വ്യക്തമാക്കുന്നു. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻ എസ് എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലായത് പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്നാണെന്നും എൻ എസ് എസ് പറയുന്നു.