തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവും വിജയം നേടി. പന്ത്രണ്ടാം ക്ലാസിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിലുള്ളത്. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും പരീക്ഷാഫലം അറിയാം.
വിജയവാഡയാണ് രണ്ടാം സ്ഥാനത്തുള്ളത്. 99.04% വിജയത്തോടെയാണ് വിജയവാഡ രണ്ടാം സ്ഥാനത്തെത്തിയത്. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയ ശതമാനം.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെൺകുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. 91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ ഇത്തവണ വിജയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മേഖല തന്നെയാണ് പത്താം ക്ലാസ് ഫലത്തിലും ഒന്നാം സ്ഥാനത്തുള്ളത്. 99.75% വിജയമാണ് തിരുവനന്തപുരം മേഖല നേടി. വിജയവാഡ മേഖലയിൽ 99.60%, ചെന്നൈ മേഖലയിൽ 99.30%, ബെംഗളൂരു മേഖലയിൽ 99.26% എന്നിങ്ങനെയാണ് വിജയ ശതമാനം.

