ഇന്ത്യ – പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23ന് നരേന്ദ്ര മോദി ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാന്‍ മോദിയ്ക്ക് കത്തയച്ചത്. ജമ്മു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഖാന്‍ കത്തില്‍ കുറിച്ചു.