കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരത്തിന് സഹായവുമായി എം.എ. യൂസഫലി

ദുബായ്: കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീത ജെറാള്‍ഡിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രീതയുടെ വീടിന്റെ അടിത്തറ തന്നെ ഒലിച്ചുപോയിരുന്നു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് എം.എ യുസഫലി അടിയന്തര സഹായമായി പത്തുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ദേശീയ ടീം മുന്‍ അംഗവുമാണ് പ്രീത.