ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
പാന്‍കാര്‍ഡ് അസാധു ആവുകയാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും.50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ കഴിയില്ല. മാത്രമല്ല ഉയര്‍ന്ന ടിഡിഎസ് നല്‌കേണ്ടി വരുന്നതുമാണ്.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നടത്താവുന്നതാണ്.