Highlights (Page 148)

ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് സിനിമാ മേഖലയും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, നടിക്കൊപ്പമെന്ന് പറയാന്‍ എളുപ്പമാണ്, പക്ഷേ കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന് പറയാന്‍ ആരുമില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലാണ് ജോയ് മാത്യു അഭിപ്രായം പങ്കുവെച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരര്‍ പിന്തുണയുമായെത്തുകയും ചെയ്തിട്ടുണ്ട്.

താങ്കളിലൂടെ ഒരു തുടക്കമാകട്ടെ എന്നും അങ്ങനെയാണ് വേണ്ടത് എന്നിങ്ങനെയുള്ള കമന്റുകളാണ് ജോയ് മാത്യുവിന് ലഭിക്കുന്നത്.

getha

ചണ്ഡീഗഡ്: വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റത്തിനൊരുങ്ങി ഹരിയാന സർക്കാർ. ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവത് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനായുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ആത്മീയ ആചാര്യന്മാരുമായും ഹിന്ദു സംഘടനകളുമായും സർക്കാർ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മോറൽ സയൻസ് വിഷയത്തിൽ ഉൾപ്പെടുത്തിയാണ് ഭഗവത്ഗീത പഠിപ്പിക്കുന്നത്.

അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലാണ് ഗീത പാഠ്യവിഷയമായി ഉൾപ്പെടുത്തുന്നത്. ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലാനാകും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഗീതയുമായി ബന്ധപ്പെട്ട കഥകളും പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തും. ഇതിനായി പ്രത്യേക പാഠപുസ്തകവും തയ്യാറാക്കും.

കഴിഞ്ഞ നാല് വർഷമായി ഇതിനായുള്ള ശ്രമങ്ങൾ എൻസിആർടിസി നടത്തുന്നുണ്ട്. അന്താരാഷ്ട്ര ഗീത ഉത്സവത്തോട് അനുബന്ധിച്ച് കുരുക്ഷേത്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഹരിയാന മുഖ്യമന്ത്രി സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുമെന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോട്ടയം: സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴി ഭാര്യയെ പങ്കുവെച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരന്‍ രംഗത്ത്. ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയാണ് സഹോദരിയെ ഇതിലേക്ക് എത്തിച്ചതെന്നും, കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.

വിവരം അറിഞ്ഞപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. അന്ന് അയാള്‍ മാപ്പ് പറഞ്ഞ് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മ വിചാരിച്ചാല്‍ നമുക്ക് കോടീശ്വരരാകാമെന്നാണ് സഹോദരീ ഭര്‍ത്താവ് മക്കളോട് പറഞ്ഞിരുന്നത്. സഹോദരി വഴങ്ങാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പ്രതികരിച്ചു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും യുവതിയുടെ സഹോദരന്‍ പറയുന്നു.
തിരിച്ച് വീട്ടില്‍ ചെന്നാല്‍ സ്വീകരിക്കാത്ത വീട്ടുകാരുണ്ട്. ആ സ്ത്രീകളൊക്കെ സാഹചര്യം കൊണ്ട് അനുഭവിക്കുകയാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ബാബുരാജ്, ആര്യ, സംവിധായകന്‍ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് സഹപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പ്

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാന്‍. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.’

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഓപ്പണ്‍ ജയിലടക്കം 13 പുതിയ ജയിലുകള്‍ കൂടി ഒരുങ്ങുന്നു. മണിമല, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓപ്പണ്‍ ജയില്‍ സ്ഥാപിക്കുക. നിര്‍മാണം പൂര്‍ത്തിയായ തവനൂര്‍ സെന്‍ട്രല്‍ ജയിലും നിര്‍മാണം അവസാനഘട്ടത്തിലായ കൂത്തുപറമ്പ് സബ് ജയിലും തളിപ്പറമ്പ് റൂറല്‍ ജില്ലാ ജയിലും ഉള്‍പ്പെടെയാണ് ഇത്.

സുപ്രീംകോടതിയുടെയും ഹൈക്കോടതി റിവ്യൂ കമ്മിറ്റിയുടെയും നിര്‍ദ്ദേശപ്രകാരവും കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചുമാവും കൂടുതല്‍ ജയിലുകളുടെ നിര്‍മ്മാണം. വടകര റൂറല്‍, മണ്ണാര്‍ക്കാട്, വടക്കാഞ്ചേരി, എരുമപ്പട്ടി, വയനാട്, ഇടുക്കി, കാട്ടാക്കട, അടൂര്‍–കോന്നി എന്നിവിടങ്ങളില്‍ പുതിയ ജയില്‍ ആരംഭിക്കും. വടകര, മണ്ണാര്‍ക്കാട് ജയിലുകള്‍ക്ക് സ്ഥലം ഏറ്റെടുത്തു. എരുമപ്പെട്ടി ജയിലിന് സ്ഥലം കണ്ടെത്തി. ഇടുക്കി, വയനാട്, അടൂര്‍–കോന്നി, കാട്ടാക്കട ജയിലുകള്‍ക്ക് സ്ഥലം കണ്ടെത്തല്‍ പുരോഗമിക്കുന്നു. മട്ടാഞ്ചേരി ജയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വികസിപ്പിക്കും. പുതിയ ജയിലുകളില്‍ ആയിരത്തിലേറെ തടവുകാരെ പാര്‍പ്പിക്കാനാകും. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ 550 പേരെ ഉള്‍ക്കൊള്ളും.

നിലവില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 55 ജയിലുകളാണുള്ളത്. ഇതില്‍ രണ്ട് ഓപ്പണ്‍ ജയിലും ഒരു ഓപ്പണ്‍ വനിതാ ജയിലും, മൂന്ന് വനിതാ ജയിലും, ഒരു അതീവ സുരക്ഷാ ജയിലും, കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാന്‍ ഒരു ബോസ്റ്റല്‍ സ്‌കൂളുമാണുള്ളത്. ജയിലുകളിലെ ശേഷി 6017 പേരാണ്. പുരുഷന്‍– 5634, വനിത– 382, ട്രാന്‍സ്ജെന്‍ഡര്‍– ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍, ശനിയാഴ്ചത്തെ കണക്കു പ്രകാരം ആകെ തടവുകാര്‍ 8161 ആണ്. 966 പേര്‍ പരോളിലാണ്. ബാക്കി 7195 പേര്‍ 55 ജയിലിലായി തിങ്ങിക്കഴിയുന്നു. ഇതില്‍ 147 പേര്‍ വനിതാ തടവുകാരാണ്. നാല് കുട്ടികളുമുണ്ട്. തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്‌കൂളില്‍ 71 പേരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഇല്ല.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 734 തടവുകാരെ പാര്‍പ്പിക്കാനാവുകയെങ്കിലും ആകെ 986 പേരുണ്ട്. വിയ്യൂരില്‍ 560ഉം 645ഉം ആണ്. കണ്ണൂരില്‍ 986 തടവുകാരെ പാര്‍പ്പിക്കാം പക്ഷേ 794 പേരാണ് ഉള്ളത്. തിരുവനന്തപുരം വനിതാ ഓപ്പണ്‍ ജയില്‍, വനിതാ ജയില്‍, വിയ്യൂര്‍, കണ്ണൂര്‍ വനിതാ ജയില്‍, മറ്റ് ജയിലുകള്‍ എന്നിവിടങ്ങളില്‍ 428 വനിതാ തടവുകാരെ പാര്‍പ്പിക്കാമെങ്കിലും 147 പേരാണ് ഉള്ളത്. റിമാന്‍ഡ്, വിചാരണ തടവുകാരെ അതത് ജില്ല, സ്പെഷ്യല്‍, സബ് ജയിലുകളില്‍ പാര്‍പ്പിക്കാന്‍ സാധിക്കാത്തതിനാലാണ് സെന്‍ട്രല്‍ ജയിലുകളില്‍ ആളുകള്‍ കൂടുന്നത്.

തിരുവനന്തപുരം: നീതി ലഭിക്കാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനുമുള്ള പോരാട്ടം തുടർന്നു കൊണ്ടിരിക്കുമെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്കൊപ്പം നിന്ന എല്ലാവർക്കും നടി നന്ദി അറിയിക്കുകയും ചെയ്തു. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് നടി കേസുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ലെന്നും അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്ന് നടി പറഞ്ഞു.

കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും വേണ്ടി മുന്നോട്ട് വന്നു. ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് താൻ തിരിച്ചറിയുന്നുവെന്നും നടി വ്യക്തമാക്കി. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും താൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം കേസിൽ പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച്ച കോടതിയിൽ അപേക്ഷ നൽകും.

നടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല, അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ?ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം 21 മുതല്‍ ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം നടത്തുക.

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. മികച്ച ചിത്രം. തിരക്കഥാകൃത്ത്, ശബ്ദരൂപകല്‍പ്പന എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരങ്ങള്‍.

‘ജപ്പാനില്‍ നിന്നു തന്നെയുള്ള ചില ഫിലിം ഏജന്റ്‌സ് ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നുണ്ടായിരുന്നു. പ്രാദേശിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നവരെയൊക്കെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാവാം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സിനിമയെക്കുറിച്ച് റെഫറന്‍സ് കിട്ടുന്നത്. അങ്ങനെയൊരു റെഫറന്‍സ് വഴിയാണ് ഒരു ക്യുറേറ്റര്‍ വഴി ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഇതെല്ലാം പരസ്പരം കണക്റ്റഡ് ആണ്’, നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി.യുടെ ടൂറിസം സര്‍വീസുകളിലെ വരുമാനത്തില്‍ വര്‍ധനവ്. 2021 നവംബര്‍ ഒന്നു മുതലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നിലവില്‍ വരുന്നത്. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള 61 ദിവസത്തിനിടയില്‍ 64 ടൂറിസം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുകയും വരുമാനം ഒരുകോടി നാലുലക്ഷം രൂപ ലഭിക്കുകയും ചെയ്തു. വിവിധ ഡിപ്പോകളില്‍ നിന്നായി 48 വാരാന്ത്യ ട്രിപ്പുകളും രണ്ട് തീര്‍ഥാടന യാത്രകളും 14 സ്‌പെഷ്യല്‍ പാക്കേജുകളുമാണ് ഇതുവരെ ഓപ്പറേറ്റ് ചെയ്തത്. 18,869 സഞ്ചാരികള്‍ക്കാണ് ഈ സേവനം പ്രയോജനപ്പെട്ടത്.

ടൂറിസം സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കൂടുതല്‍ വരുമാനം ലഭിച്ചത് മലക്കപ്പാറ സര്‍വീസുകളില്‍ നിന്നാണ്. ആഴ്ചയില്‍ 16 ബസാണ് വിവിധ ഡിപ്പോകളില്‍ നിന്നായി മലക്കപ്പാറയ്ക്ക് സര്‍വീസൊരുക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി എട്ട് പ്രത്യേക സര്‍വീസുകളും ഉണ്ട്. നിലവില്‍ ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, കോട്ടയം, മലപ്പുറം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മാള, മാവേലിക്കര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് വാരാന്ത്യ സര്‍വീസുകള്‍ പുറപ്പെടുന്നത്. മലപ്പുറം-മൂന്നാര്‍ സര്‍വീസാണ് വരുമാനത്തില്‍ രണ്ടാമത്. പാലക്കാട്-നെല്ലിയാമ്പതി, ആലപ്പുഴ-വാഗമണ്‍ എന്നീ സര്‍വീസുകളില്‍ നിന്ന് മികച്ച വരുമാനം കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്.

തെക്കന്‍ ജില്ലകളില്‍നിന്നും മലബാര്‍ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് 2022ല്‍ സര്‍വീസുകള്‍ തുടങ്ങും. താമസം, ഭക്ഷണം ഉള്‍പ്പെടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പാക്കേജുകളാകും ഇവ. കോഴിക്കോട്, വയനാട് ജില്ലകളെ കോര്‍ത്തിണക്കിയുള്ള ടൂറിസം പാക്കേജുകളും ലക്ഷ്യമിടുന്നു. കൂടാതെ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് ഗവി, പരുന്തുംപാറ, വാഗമണ്‍, തെന്മല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങാനും ശ്രമം നടക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബൂസ്റ്റര്‍ ഡോസിനായി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. നേരിട്ടും ഓണ്‍ലൈനുമായും വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി.

ബൂസ്റ്റര്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല https://www.cowin.gov.in എന്ന ലിങ്കില്‍ നേരത്തെ വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

ഒന്നും രണ്ടും ഡോസ് സ്വീകരിച്ച അതേ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസും നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് സൗജന്യമായോ പണം ഈടാക്കിയോ വാക്‌സിനേഷന്‍ നല്‍കാം. സായുധ സേനാംഗങ്ങള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പെഷല്‍ ഫോഴ്‌സ്, കാബിനറ്റ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യവകുപ്പിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ചുരുളി’ യിലെ ഭാഷയില്‍ വലിയ വിവാദമാണ് സോഷ്യല്‍ മീഡിയകളിലും സമൂഹത്തിലും ഉണ്ടായിട്ടുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി വരെ സമര്‍പ്പിച്ച സംഭവവും ഈ ചിത്രത്തിനെ സംബന്ധിച്ച് ഉണ്ടായി. അതേസമയം ദിലീഷ് പോത്തന്റെ ജോജിയിലും ഇതേ കാരണം കൊണ്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിച്ച അത്തരം ഭാഷയെ കുറിച്ച് പറഞ്ഞ്
സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയാണിത്. ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല. താല്‍പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാല്‍ അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാമല്ലോ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുക. ഞാന്‍ ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിര്‍ത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകള്‍ ഉണ്ടാകണം’- ദിലീഷ് പോത്തന്‍ പറയുന്നു.